അംഗീകൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചാൽ നേരിടുമെന്ന് എസ് ടി യു; പി ഡബ്ല്യൂ ഡി ഓഫീസിലേക്ക് മാർച് നടത്തി
Nov 9, 2021, 16:41 IST
കാസർകോട്: (www.kasargodvartha.com 09.11.2021) നഗരത്തിലെ അംഗീകൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരുടെ തീരുമാനത്തിനെതിരെ തെരുവ് കച്ചവട തൊഴിലാളി യൂനിയൻ (എസ് ടി യു) കാസർകോട് യൂനിറ്റ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ പി ഡബ്ല്യൂ ഡി ഓഫീസിലേക്ക് മാർച് നടത്തി. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
2014 ലെ ദേശീയ തെരുവ് കച്ചവട നിയമപ്രകാരം അംഗീകാരം ലഭിച്ച തെരുവ് കച്ചവടക്കാരെ നിയമപ്രകാരം പുനരധിവസിപ്പിക്കുന്നതിന് പകരം അന്യായമായി ഒഴിപ്പിക്കാനുള്ള നീക്കത്തെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെൻ്റ് പാസാക്കിയ നിയമം നടപ്പിലാക്കുന്നതിന് പകരം രാഷ്ടീയ അജെൻഡകൾ വെച്ച് അംഗീകൃത തെരുവ് കച്ചവടക്കാരുടെ ജീവനോപാധികൾ നശിപ്പിക്കാനും പിടിച്ചെടുക്കാനുമാണ് ചില ഉദ്യോഗസ്ഥർ മുതിരുന്നത്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭയും തെരുവ് കച്ചവട സമിതിയും എടുത്ത തീരുമാനം ഉടൻ നടപ്പിലാക്കണം. അന്യായമായ ഒഴിപ്പിക്കലിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അബ്ദുർ റഹ്മാൻ കൂട്ടിച്ചേർത്തു.
സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്റഫ് അധ്യക്ഷത വഹിച്ചു. അശ്റഫ് എടനീർ സ്വാഗതം പറഞ്ഞു. എ അഹ്മദ് ഹാജി, മുത്വലിബ് പാറക്കെട്ട്, സുബൈർ മാര, വി മുഹമ്മദ് ബേഡകം, കെ എം മുഹമ്മദ് റഫീഖ്, മുഹമ്മദ് ചെമ്മനാട്, സിദ്ദീഖ് ചക്കര, ബശീർ കടവത്ത്, അശ്റഫ് മുതലപ്പാറ, മുനീർ പടിഞ്ഞാർമൂല, ആസിഫ് മഞ്ചേശ്വരം, മുഹമ്മദലി ചെമ്മനാട്, നാരായണൻ മുളിയാർ, താജുദ്ദീൻ, സലീം ഉളിയത്തടുക്ക, സത്താർ തളങ്കര, താജുദ്ദീൻ തായലങ്ങാടി, നവാസ് കാഞ്ഞങ്ങാട് പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, STU, March, PWD-office, Committee, President, National, State, Chemanad, Kanhangad, STU held march to PWD office.
< !- START disable copy paste -->