city-gold-ad-for-blogger
Aster MIMS 10/10/2023

Earthquake | ഡെല്‍ഹിയില്‍ ശക്തമായ ഭൂചലനം; വീടുകളില്‍നിന്നും ഓഫിസുകളില്‍നിന്നും പരിഭ്രാന്തരായി പുറത്തേക്കോടി ആളുകള്‍; അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ്

ന്യൂഡല്‍ഹി: (KasargodVartha) രാജ്യതലസ്ഥാനത്ത് എന്‍സിആറില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപോര്‍ട്. ഭൂമികുലുക്കം റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി.

ഉച്ചതിരിഞ്ഞ് 2.25നാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. 40 സെകന്‍ഡ് നീണ്ടുനിന്നു. നേപാളാണ് പ്രഭവകേന്ദ്രം. നേപാളിന് പുറമേ ഇന്‍ഡ്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു. പഞ്ചാബ്, യു പി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

വീടുകളില്‍ നിന്നും ഓഫിസുകളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഡെല്‍ഹിയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു.


Earthquake | ഡെല്‍ഹിയില്‍ ശക്തമായ ഭൂചലനം; വീടുകളില്‍നിന്നും ഓഫിസുകളില്‍നിന്നും പരിഭ്രാന്തരായി പുറത്തേക്കോടി ആളുകള്‍; അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ്


Keywords: News, National, National-News, Top-Headlines, Strong Tremors, Delhi News, National News, 6.2 Magnitude, Earthquake, Nepal, Strong Tremors In Delhi After 6.2 Magnitude Earthquake In Nepal.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL