ജമ്മുകശ്മീരിലും നോയിഡയിലും ഭൂചലനം: ആളപായമോ, നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല
Feb 5, 2022, 16:04 IST
ജമ്മു: (www.kasargodvartha.com 05.02.2022) ജമ്മുകശ്മീരിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ശനിയാഴ്ച രാവിലെ 9.45 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരേന്‍ഡ്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപോര്‍ടുണ്ട്.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 181 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്താന്‍-താജികിസ്താന്‍ അതിര്‍ത്തി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി.
ഭൂചനത്തില്‍ ആളപായമോ, നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ല. അതേസമയം കേന്ദ്രഭരണ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ജമ്മു കശ്മീര്‍ എല്‍ജിയെ വിളിച്ചു.
Keywords: Strong Tremors Felt In Delhi, Noida, J&K After Earthquake In Afghanistan, News, Top-Headlines, Report, Prime Minister, Phone-call, National.