city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stock Market | ഓഹരി വിപണിയില്‍ ശക്തമായ അരങ്ങേറ്റം കുറിച്ച് കെയ്ന്‍സ് ടെക്നോളജി; ഓഹരിവില 778 രൂപയില്‍; ഐപിഒയുടെ 32.5% പ്രീമിയം; നിക്ഷേപകര്‍ക്ക് അവസരം

മുംബൈ: (www.kasargodvartha.com) ഐടി സ്ഥാപനമായ കെയ്ന്‍സ് ടെക്‌നോളജി ഓഹരി വിപണിയില്‍ ശക്തമായി അരങ്ങേറ്റം കുറിച്ചു. എന്‍എസ്ഇയില്‍ ഇഷ്യു വിലയായ 587 രൂപയ്ക്കെതിരെ ഒരു ഓഹരിക്ക് 778 രൂപ എന്ന നിരക്കിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ബിഎസ്ഇയില്‍, കെയിന്‍സ് ടെക്‌നോളജിയുടെ ഓഹരികള്‍ ഒരു ഷെയറിന് 775 രൂപയില്‍ വ്യാപാരം ആരംഭിച്ചു. 32 ശതമാനത്തിലധികം പ്രീമിയമാണ് നിക്ഷേപകർക്ക് ലഭിക്കുക. 858 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (IPO) നവംബര്‍ 10ന് ആരംഭിക്കുകയും നവംബര്‍ 14-ന് അവസാനിക്കുകയും  ചെയ്തിരുന്നു. കമ്പനി ഒരു ഓഹരിക്ക് 559-587 രൂപയാണ് ഐപിഒ ആയി നിശ്ചയിച്ചിരുന്നത്.
                  
Stock Market | ഓഹരി വിപണിയില്‍ ശക്തമായ അരങ്ങേറ്റം കുറിച്ച് കെയ്ന്‍സ് ടെക്നോളജി; ഓഹരിവില 778 രൂപയില്‍; ഐപിഒയുടെ 32.5% പ്രീമിയം; നിക്ഷേപകര്‍ക്ക് അവസരം

കെയിന്‍സ് ടെക്നോളജി ഇന്ത്യയുടെ ഐപിഒ 34.16 തവണ സബ്സ്‌ക്രൈബുചെയ്തു. ഓഫര്‍ ചെയ്ത 1.04 കോടി ഓഹരികളില്‍ നിന്ന് 35.76 കോടി ഓഹരികള്‍ക്കാണ് ഐപിഒയ്ക്ക് ലേലം ലഭിച്ചത്. യോഗ്യതയുള്ള സ്ഥാപന ബയേഴ്‌സ് (QIB) ഭാഗം 98.47 മടങ്ങും സ്ഥാപനേതര നിക്ഷേപക വിഭാഗത്തില്‍ 21.21 മടങ്ങും റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ (RIIs) 4.09 മടങ്ങും വരിക്കാരായി.

530 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) 55,84,664 ഓഹരികളുമാണ് ഐപിഒയ്ക്ക് എത്തിയത്. പ്രമോട്ടറായ രമേഷ് കുഞ്ഞിക്കണ്ണന്‍ 20,84,664 ഓഹരികളും ഫ്രെനി ഫിറോസ് ഇറാനി 35,00,000 ഓഹരികളും വിറ്റു.

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് മുമ്പ് കമ്പനി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 257 കോടിയാണ് സമാഹരിച്ചത്. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഒരു ഷെയറിന് 587 രൂപ നിരക്കില്‍ 43.76 ലക്ഷം ഓഹരികൾ അനുവദിച്ചു. നോമുറ, ഗോള്‍ഡ്മാന്‍ സാച്ച്സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് (എംഎഫ്), ആക്സിസ് എംഎഫ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, ടാറ്റ എംഎഫ്, എച്ച്ഡിഎഫ്സി എംഎഫ്, വൈറ്റ്ഓക്ക് ക്യാപിറ്റല്‍ എന്നിവ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രോണിക്‌സ് സിസ്റ്റം ആന്റ് ഡിസൈന്‍ മാനുഫാക്ചറിംഗ് സര്‍വീസസ് രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ കെയ്ന്‍സ് ടെക്‌നോളജി. മൈസൂര്‍ ആസ്ഥാനമായ കമ്പനിക്ക് കര്‍ണാടക, ഹരിയാന, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ എട്ട് നിര്‍മാണ പ്ലാന്റുകളുണ്ട്. ഓട്ടോമോട്ടീവ്, വ്യാവസായിക, എയ്റോസ്പേസ്, ഡിഫന്‍സ്, ബഹിരാകാശം, ന്യൂക്ലിയര്‍, മെഡിക്കല്‍, റെയില്‍വേ, ഐഒടി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ മേഖലകളില്‍ ഇത് സേവനം നല്‍കിവരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 41.68 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 706.25 കോടി രൂപയുടെ വരുമാനവും ഇക്കാലയളവില്‍ നേടി. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 199.27 കോടിയുടെ വരുമാനവും 1046 കോടിയുടെ അറ്റാദായവും ആണ് കെയ്ന്‍സ് ടെക്‌നോളജി രേഖപ്പെടുത്തിയത്.

പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കുന്നതിനും മൈസൂരിലെയും മനേസറിലെയും  നിര്‍മ്മാണ സൗകര്യങ്ങള്‍ക്കായും, മൂലധന ചിലവുകള്‍ക്കായും വിനിയോഗിക്കുംകര്‍ണാടകയിലെ ചാമരാജനഗറില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കെയ്ന്‍സ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങിന് നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു

Keywords: Latest-News, National, Top-Headlines, Technology, Price, Cash, Business, Stock Market, Kaynes Technology India Ltd, Strong Market Debut: Kaynes Technology lists at ?778, a 32.5% premium to its IPO price.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia