ഇന്‍ഡ്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി; ബംഗ്ലാദേശിലും കൊല്‍കത്തയിലും പ്രകമ്പനം
ന്യൂഡെല്‍ഹി: (www.kasargodvartha.com 25.11.2021) ഇന്‍ഡ്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലാദേശിലും കൊല്‍കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു.
ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും കൊല്‍കത്ത, പശ്ചിമ ബംഗാള്‍, ത്രിപുര, അസം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജികല്‍ സെന്ററിന്റെ (ഇ എം എസ് സി) വെബ്സൈറ്റില്‍ അറിയിച്ചു. മിസോറമിലെ ഐസോളില്‍നിന്ന് 126 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, 30 സെകന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: News, National, New Delhi, Top-Headlines, Strong Earthquake of 6.1 Magnitude Strikes India-Myanmar Border Region; Tremors Felt in Kolkata, BangladeshAn earthquake of magnitude 6.1 occurred today around 5:15 am at 73km SE of Thenzawl, Mizoram:
— ANI (@ANI) November 26, 2021
National Center for Seismology pic.twitter.com/Bz6dQf1SuJ