city-gold-ad-for-blogger

ആയുര്‍വേദ മരുന്നുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി

ന്യൂഡല്‍ഹി:  (www.kasargodvartha.com 23.07.2017) ആയുര്‍വേദ മരുന്നുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേന്ദ്രം. ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി ഉല്‍പന്നങ്ങളേയും മരുന്നുകളേയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്ന ചാനലുകള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് 1954ലെ ഡ്രഗ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരവും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ട് പ്രകാരവും കുറ്റകരമാണെന്ന് വാര്‍ത്താവിനിമയ ഡയറക്ടര്‍ അമിത് കടോച്ച് വ്യക്തമാക്കി.

ആയുര്‍വേദ മരുന്നുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി

ഉപഭോക്താക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളെ കുറിച്ച് ചില ചാനലുകള്‍ പെരുപ്പിച്ചും പരസ്യങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇത്തരം പരസ്യങ്ങള്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ അപകടമാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  New Delhi, news, Top-Headlines, National, India, Strict action against channels that are misleading about Ayurvedic medicines

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia