കല്ലേറ്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് പോലീസ് സംരക്ഷണം
Sep 15, 2013, 12:00 IST
മംഗലാപുരം: മംഗലാപുരം - കാസര്‍കോട്ട് റൂട്ടില്‍ ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍പോര്‍ട്ട് ബസുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പെടുത്തി.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഈ റൂട്ടില്‍ കര്‍ണാടക, കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ബസിന്റെ ഗ്ലാസ് പൊട്ടുകയും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കല്ലേറിന് പിന്നില്‍ റൂട്ട് കയ്യടക്കാനുള്ള സ്വകാര്യ ബസ് ലോബികളാണെന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ ആരോപിച്ചിരുന്നു. ഇതിനിടയില്‍ ബാംഗ്ലൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിനു നേരെയും കല്ലേറുണ്ടായി.
നാളിതുവരെയായിട്ടും കല്ലെറിയുന്ന സംഘത്തെക്കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് തീരുമാനിച്ചത്.
കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം റൂട്ടുകളില്‍ ബസുകള്‍ക്ക് പോലീസ് അകമ്പടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാല് ബസുകള്‍ ഒരുമിച്ച് പുറപ്പെടാനും ധാരണയായിട്ടുണ്ട്.
Keywords : Kasaragod, Mangalore, Bus, Stone pelting, Bus, Police, National, KSRTC, Private Bus, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഈ റൂട്ടില്‍ കര്‍ണാടക, കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ബസിന്റെ ഗ്ലാസ് പൊട്ടുകയും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കല്ലേറിന് പിന്നില്‍ റൂട്ട് കയ്യടക്കാനുള്ള സ്വകാര്യ ബസ് ലോബികളാണെന്ന് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ ആരോപിച്ചിരുന്നു. ഇതിനിടയില്‍ ബാംഗ്ലൂരില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിനു നേരെയും കല്ലേറുണ്ടായി.
നാളിതുവരെയായിട്ടും കല്ലെറിയുന്ന സംഘത്തെക്കുറിച്ച് പോലീസിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് തീരുമാനിച്ചത്.
കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം റൂട്ടുകളില്‍ ബസുകള്‍ക്ക് പോലീസ് അകമ്പടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാല് ബസുകള്‍ ഒരുമിച്ച് പുറപ്പെടാനും ധാരണയായിട്ടുണ്ട്.
Also Read:
ഫേസ്‌ബുക്കില്‍ ഇ.കെഎ.പി പോര്; കെവാര്‍ത്തയുടെ ലോഗോ ഉപയോഗിച്ച് വ്യാജപ്രചരണം
Related News:
2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബസിന് നേരെ കല്ലേറ്, ഡ്രൈവര്‍ക്ക് പരിക്ക്; പിന്നില്‍ ആര്?
Advertisement: