city-gold-ad-for-blogger
Aster MIMS 10/10/2023

Mental Health Startups | ഭയം വേണ്ട, മാനസികാരോഗ്യ പ്രശ്‌നങ്ങളെ അതിജയിക്കാം; സഹായത്തിനായി ഈ സ്റ്റാര്‍ടപുകളുണ്ട്

ന്യൂഡെല്‍ഹി: (www.kasargodvartha.com) നമ്മള്‍ ഓരോരുത്തരും മനസിന്റെ പ്രിയപ്പെട്ട കളിപ്പാവകളാണ്. നല്ലതോ ചീത്തയോ ആകട്ടെ, സങ്കീര്‍ണമായ ഗെയിം കളിച്ച് നമ്മെ കൈകാര്യം ചെയ്യാന്‍ മനസ് ശ്രമിക്കുന്നു. നമ്മുടെ വികാരങ്ങളും മാനസിക ക്ഷേമവും പോലുള്ള വിഷയങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞേക്കാവുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. നമ്മുടെ മാനസിക പ്രശ്നങ്ങള്‍ മറച്ചുവെക്കുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ നിങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും അവ കൈകാര്യം ചെയ്യാനും തുറന്ന അവസരങ്ങളുണ്ട്.
            
Mental Health Startups | ഭയം വേണ്ട, മാനസികാരോഗ്യ പ്രശ്‌നങ്ങളെ അതിജയിക്കാം; സഹായത്തിനായി ഈ സ്റ്റാര്‍ടപുകളുണ്ട്

വലിയ മാനസിക പ്രശ്നങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ. ഇപ്പോള്‍ പോലും, ഏകദേശം 50% ജനങ്ങളും ഇത് ചര്‍ച ചെയ്യുന്നത് ഒഴിവാക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് അവയെ മറികടക്കാന്‍ കഴിയാത്തതില്‍ പലരും പ്രയാസപ്പെടുന്നു. പ്രശ്നങ്ങളുടെ സങ്കീര്‍ണതയും മേഖലയിലെ സാധ്യതകളും കണ്ട് ആരോഗ്യത്തിനും ക്ഷേമത്തിനും കൂടുതല്‍ സമതുലിതമായ സമീപനം സ്വീകരിക്കാന്‍ സ്റ്റാര്‍ടപുകള്‍ മുന്നോട്ട് വരുന്നുണ്ട്. തെറാപിസ്റ്റുകളുമായി ബന്ധപ്പെടുത്തുന്നത് മുതല്‍ മാനസികരോഗങ്ങള്‍ കണ്ടെത്തുന്നതിനും സുഖപ്പെടുത്തുന്നതിനും എഐ, സ്മാര്‍ട് സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തുന്നത് വരെ സ്റ്റാര്‍ടപുകളുടെ സഹായം ലഭ്യമാണ്. മാനസികാരോഗ്യ മേഖലയില്‍ മാറ്റം കൊണ്ടുവരുന്ന ഇന്‍ഡ്യയിലെ മികച്ച ചില സ്റ്റാര്‍ടപുകളെ അറിയാം.

Wysa:

ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഓരോ നാലില്‍ ഒരാള്‍ മാനസിക രോഗ പ്രയാസം നേരിടുന്നതിനാല്‍ നമുക്കെല്ലാവര്‍ക്കും ഒരു മാനസികാരോഗ്യ ആപ് ആവശ്യമാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്ന ഒരു സങ്കേതം വേണ്ടതുണ്ട്. ആപിന്റെ സ്രഷ്ടാവ് വിഷാദരോഗത്തോട് പൊരുതുമ്പോള്‍, ഈ ആശയം അവതരിപ്പിച്ചു. മാനസിക പ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നത് സിരിയോട് സംസാരിക്കുന്നത് പോലെ ആയാസരഹിതമായിരിക്കണമെന്ന് അവര്‍ വിശ്വസിച്ചു. കൗണ്‍സിലര്‍മാരെ വൈസയുമായി സംയോജിപ്പിച്ച് ചാറ്റിലൂടെയും വെര്‍ച്വല്‍ സെഷനുകളിലൂടെയും സഹായം വാഗ്ദാനം ചെയ്യുന്നു.

Innerhour:

മാനസിക രോഗങ്ങളുള്ള 40-80% രോഗികളും ചികിത്സ ലഭിക്കാതെ പോകുന്നു. തെറാപിസ്റ്റുകളുമായി അത്യാധുനിക സാങ്കേതികവിദ്യ സമന്വയിപ്പിച്ചുകൊണ്ട് Innerhour ഈ പ്രശ്നം അഭിസംബോധന ചെയ്യുന്നു, അതിന്റെ ഫലമായി നിങ്ങളുടെ മാനസികാരോഗ്യത്തിന് എല്ലായിടത്തും പരിഹാരം ലഭിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍, മാനസികാരോഗ്യ ഉപദേഷ്ടാവ് നിങ്ങളെ സഹായിക്കും.

Juno Clinic:

ഇന്‍ഡ്യയിലെ മുന്‍നിര മാനസികാരോഗ്യ സ്റ്റാര്‍ടപാണ് ജൂനോ ക്ലിനിക്. ഇന്‍-ഹൗസ് സൈക്യാട്രിസ്റ്റുകളും തെറാപിസ്റ്റുകളും വഴി വെര്‍ച്വല്‍ തെറാപി വാഗ്ദാനം ചെയ്യുന്നു. ആളുകള്‍ക്ക് മുഖാമുഖം മാനസിക പരിചരണം തേടാന്‍ കഴിയുന്ന മൂന്ന് ഫിസികല്‍ ക്ലിനികുകളും മുംബൈയിലുണ്ട്. ആളുകള്‍ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള, അനുയോജ്യമായ തെറാപി വാഗ്ദാനം ചെയ്യുന്നു.

YourDOST:

ഈ പോര്‍ടല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ആളുകളെ തെറാപിസ്റ്റുകളുമായി ബന്ധിപ്പിക്കുന്നു. 2014-ല്‍ സ്ഥാപിതമായതുമുതല്‍, ബന്ധങ്ങള്‍, വ്യക്തിത്വം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നു. ചാറ്റ്, കോള്‍ അല്ലെങ്കില്‍ വീഡിയോ ചാറ്റ് വഴി ബന്ധപ്പെടാം.

eSpyClinic:

മാനസിക പ്രശ്‌നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന ആര്‍ക്കും ഈ സ്ഥാപനം സൗജന്യ വീഡിയോ ചാറ്റ് സഹായവും ഫോണ്‍ കോളുകളും ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും നല്‍കുന്നു.

Trijog:

മുംബൈ ആസ്ഥാനമായുള്ള ട്രൈജോഗ് എന്ന സ്ഥാപനം അമ്മ-മകള്‍ ജോഡികളായ അനുരീതും അരുഷി സേത്തിയും ചേര്‍ന്ന് 2014 ല്‍ സ്ഥാപിച്ചു. 30 വര്‍ഷമായി അനുരീത് സൈകോളജിസ്റ്റായി ജോലി ചെയ്യുന്നു. ലോകമെമ്പാടുമുള്ള 20 ഓളം തെറാപിസ്റ്റുകളുടെ ഗ്രൂപാണ് ട്രൈജോഗ്.

Keywords: News, National, Top-Headlines, World-Suicide-Prevention-Day, Suicide, Health, Mental-Health, Startups works on mental health support in India.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL