പോസ്റ്റ് മോർടെം നടത്താൻ ആശുപത്രി ജീവനക്കാർ പണം ആവശ്യപ്പെട്ടെന്ന് ആരോപണം; പരാതിയുമായി രോഗിയുടെ ബന്ധുക്കൾ
Jun 20, 2021, 12:09 IST
ലക്നൗ: (www.kasargodvartha.com 20.06.2021) പോസ്റ്റ് മോർടെം നടത്തുന്നതിനായി ആശുപത്രി ജീവനക്കാർ 3800 രൂപ ആവശ്യപ്പെട്ടെന്ന പരാതിയുമായി രോഗിയുടെ ബന്ധുക്കൾ. ലക്നൗവിലെ കെജിഎംയു ആശുപത്രിയിലാണ് സംഭവം.
പരാതിയുടെ പിന്നാലെ ജീവനക്കാര്‍ പണം ആവശ്യപ്പെടുന്ന വിഡിയോ പുറത്തുവന്നിരുന്നു.
അതേസമയം പോസ്റ്റ് മോർടെം ചെയ്യുന്നതിനായി മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് വിഡിയോയില്‍ വ്യക്തമാണെങ്കിലും പണം ആവശ്യപ്പെടുന്നത് ആശുപത്രി ജീവനക്കാരല്ലെന്നാണ് ആശുപത്രിയുടെ വാദം.
ആശുപത്രിയില്‍ നിലത്ത് മരിച്ചയാളുടെ മൃതദേഹം കിടക്കുന്നതും ജീവനക്കാര്‍ പണം ചോദിക്കുന്നതും വിഡിയോയില്‍ കാണാം. രോഗിയ്ക്കൊപ്പം സഹായിയായി നിന്നയാള്‍ പകര്‍ത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാല്‍ പോസ്റ്റ്മോര്‍ടെത്തിനായി ആശുപത്രി പണം വാങ്ങുന്നില്ലെന്നാണ് ആശുപത്രി വക്താവ് സുധീര്‍ കുമാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ അശുപത്രിയുടെ അനാസ്ഥയ്ക്കെതിരായി പരാതി നല്‍കിയിരിക്കുകയാണ് രോഗിയുടെ ബന്ധുക്കള്‍.
Keywords: News, India, National, Hospital, Complaint, Staff, Lucknow hospital, Staffs asked to pay Rs 3,800 for autopsy at Lucknow hospital, video goes viral.
< !- START disable copy paste -->