city-gold-ad-for-blogger
Aster MIMS 10/10/2023

SSC GD | പത്താം ക്ലാസ് പാസായവർക്ക് ജോലിക്ക് സുവർണാവസരം; വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ ബംപർ ഒഴിവുകൾ; 75,768 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (KasargodVartha) വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ പത്താം ക്ലാസ് പാസായ ഉദ്യോഗാർഥികൾക്ക് ജോലിക്ക് ബമ്പർ അവസരം. ജിഡി കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുറത്തിറക്കി. ഇതിലൂടെ 75,768 ഒഴിവുകൾ നികത്താനാണ് ലക്ഷ്യമിടുന്നത്. പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, നവംബർ 24 മുതൽ എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc(dot)nic(dot)in സന്ദർശിച്ച് ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഡിസംബർ 28 ആണ് അവസാന തീയതി.
  
SSC GD | പത്താം ക്ലാസ് പാസായവർക്ക് ജോലിക്ക് സുവർണാവസരം; വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ ബംപർ ഒഴിവുകൾ; 75,768 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

വിവിധ സുരക്ഷാ സേനകളിലേക്ക് ജനറൽ ഡ്യൂട്ടി റിക്രൂട്ട്‌മെന്റ് വഴിയാണ് ഒഴിവുകൾ നികത്തുന്നത്.

ബിഎസ്എഫിന്റെ 27875, സിഐഎസ്എഫിന്റെ 8598, സിആർപിഎഫിന്റെ 25427, എസ്എസ്ബിയുടെ 5278, ഐടിബിപിയുടെ 3006, അസം റൈഫിൾസിന്റെ 4776, എസ്എസ്എഫിന്റെ 583 തസ്തികകൾ പുതിയ റിക്രൂട്ട്‌മെന്റ് വഴി നികത്തും.

യോഗ്യത

ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസായിരിക്കണം. ഇതുകൂടാതെ, പ്രായം 18 നും 23 നും ഇടയിലാണ്. പരമാവധി പ്രായപരിധിയിൽ, സംവരണ വിഭാഗക്കാർക്ക് മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ ഇളവ് നൽകും.

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. എഴുത്തുപരീക്ഷയിൽ റീസണിംഗ്, ജികെ, കണക്ക്, ഹിന്ദി-ഇംഗ്ലീഷ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാവും. എഴുത്തുപരീക്ഷ ഫെബ്രുവരി 20, 21, 22, 23, 24, 26, 27, 28, 29, മാർച്ച് 1, 5, 6, 7, 11, 12, 2024 തീയതികളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കാം.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് 100 രൂപയാണ്. സംവരണത്തിന് അർഹതയുള്ള പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), വിമുക്തഭടൻമാർ (ഇഎസ്‌എം) എന്നിവരെയും വനിതാ ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെയോ എസ്ബിഐ ശാഖകളിലൂടെയോ ഫീസ് അടയ്ക്കാം.

എങ്ങനെ അപേക്ഷിക്കാം

* ഔദ്യോഗിക വെബ്‌സൈറ്റായ ssc(dot)nic(dot)in സന്ദർശിക്കുക

* ഹോംപേജിൽ, 'Apply' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

* Constable GD തിരഞ്ഞെടുക്കുക

* അപേക്ഷാ ലിങ്ക് തുറക്കുക. നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യുക.

* അതിനുശേഷം, ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

* ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

* പരീക്ഷാ ഫീസ് സഹിതം ഫോം സമർപ്പിക്കുക.

* ഭാവിയിലെ ഉപയോഗത്തിനായി പകർപ്പ് സൂക്ഷിക്കുക

Keywords: News, National, Kerala, New Delhi, Police, Job, Website, February, November, SSC GD Notification 2024.
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL