SSC Jobs | സർക്കാർ ജോലി അന്വേഷിക്കുകയാണോ? ഉദ്യോഗാർഥികൾക്ക് സുവർണാവസരം; ഈ തസ്തികകളിലേക്ക് ബംപർ ഒഴിവുകൾ; കൂടുതൽ അറിയാം
Jul 26, 2023, 10:50 IST
ന്യൂഡെൽഹി: (www.kasargodvartha.com) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡെൽഹി പൊലീസിന്റെയും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിന്റെയും 1800-ലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികൾ തുടരുകയാണ്. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ssc(dot)nic(dot)in സന്ദർശിച്ച് അപേക്ഷിക്കാം. ഒഴിവുകളിലേക്ക് ഓഗസ്റ്റ് 15ന് രാത്രി 11 മണി വരെ അപേക്ഷിക്കാം.
ഒഴിവ് വിശദാംശങ്ങൾ
ഡെഹി പൊലീസിൽ സബ് ഇൻസ്‌പെക്ടർ (Exe) പുരുഷൻ: 109 തസ്തികകൾ
ഡെഹി പൊലീസിൽ സബ് ഇൻസ്‌പെക്ടർ (Exe)-വനിത: 53 തസ്തികകൾ
സിഎപിഎഫുകളിൽ സബ് ഇൻസ്പെക്ടർ (GD): 1,714 തസ്തികകൾ
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം. ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ പരീക്ഷയോ എഴുതിയവർക്കും അപേക്ഷിക്കാം.
പ്രായപരിധി
ഉദ്യോഗാർഥിയുടെ പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 20 വയസിന് മുകളിലും 25 വയസിന് താഴെയും ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.
അപേക്ഷ ഫീസ്
അപേക്ഷകർ 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. വനിത, പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), വിമുക്തഭടൻമാർ (ഇഎസ്‌എം) എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം
* ഔദ്യോഗിക വെബ്സൈറ്റ് ssc(dot)nic(dot)in സന്ദർശിക്കുക
* ഹോംപേജിൽ, രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
* അടിസ്ഥാന വിശദാംശങ്ങൾ ഉപയോഗിച്ച് സ്റ്റെപ്പ് 1 രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക
* രജിസ്ട്രേഷൻ വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
* Sub Inspector in Delhi Police or CAPF 2023 ഫോം പൂരിപ്പിക്കുക
* സമർപ്പിച്ച ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
Keywords: News, National, New Delhi, SSC recruitment, vacancies, SI Jobs, CAPF Jobs, SSC Delhi CAPF, SI registration begins; 1800+ posts on offer.
< !- START disable copy paste -->