city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election | ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് കാർക്കളയിൽ സ്വതന്ത്രനായി പത്രിക നൽകി; പോരിനിറങ്ങിയത് മന്ത്രി സുനിൽ കുമാർ ബിജെപി ടികറ്റിൽ മത്സരിക്കുന്ന മണ്ഡലത്തിൽ

മംഗ്ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കാർക്കള മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് ചൊവ്വാഴ്ച പത്രിക നൽകി. മന്ത്രി വി സുനിൽ കുമാർ ബിജെപി ടികറ്റിൽ മത്സരിക്കുന്ന മണ്ഡലമാണിത്. മുനിയാലു ഉദയ് ഷെട്ടിയാണ് കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുനിൽ കുമാർ ഈ മണ്ഡലത്തിൽ കോൺഗ്രസിലെ എച് ഗോപാൽ ഭണ്ഡാരിയെ 42,273 വോടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

Election | ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് കാർക്കളയിൽ സ്വതന്ത്രനായി പത്രിക നൽകി; പോരിനിറങ്ങിയത് മന്ത്രി സുനിൽ കുമാർ ബിജെപി ടികറ്റിൽ മത്സരിക്കുന്ന മണ്ഡലത്തിൽ

മന്ത്രി സുനിൽ കുമാറിന് എതിരെ ആരോപണങ്ങളുമായി മുത്തലിക് നേരത്തെ രംഗത്ത് വന്നിരുന്നു. ബിജെപി തന്നെ സ്ഥാനാർഥിയാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി നേതാക്കളുടെ ഷൂ നക്കിയിരുന്നെങ്കിൽ താൻ ബാങ്ക് അകൗണ്ട് പോലുമില്ലാതെ വാടക വീട്ടിൽ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നു എന്ന് മുത്തലിക് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ല ചുമതല വഹിക്കുന്ന ഊർജ-സാംസ്കാരിക മന്ത്രി വി സുനിൽ കുമാറിന്റെ സമ്പാദ്യം അദ്ദേഹം ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൻ എന്തുമാത്രം വർധിച്ചു എന്ന് കാണണം. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതിൽ ഏറെയും ബിജെപി സർകാർ ചുമത്തിയതാണ്. വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീരാമ സേന കർണാടക സംസ്ഥാന ജെനറൽ സെക്രടറി ആനന്ദ് ഷെട്ടി, നേതാക്കളായ ഗംഗാധർ കുൽക്കർണി, സുഭാഷ് ഹെഗ്ഡെ, പ്രമോദ് മുത്തലിക് ഫാൻ അസോസിയേഷൻ പ്രസിഡണ്ട് ഹരിഷ് അധികാരി, ചിത്തരഞ്ജൻ ഷെട്ടി, ദുർഗ സേന പ്രസിഡണ്ട് വിനയ റനഡെ, സെക്രടറി രൂപ ഷെട്ടി തുടങ്ങിയവർ പത്രികാസമർപണ വേളയിൽ ഒപ്പമുണ്ടായിരുന്നു.

Keywords: Manglore-News, National, News, Election, Leader, BJP, Karnataka, Case, Sri Ram Sena chief Pramod Muthalik files nomination from Karkala constituency.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia