city-gold-ad-for-blogger

ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

മുംബൈ: (www.kasargodvartha.com 12.02.2021) ഏഴ് വര്‍ഷം നീണ്ട വിലക്കിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി താരം എസ് ശ്രീശാന്ത് ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും പുറത്ത്. ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാന പട്ടികയില്‍ നിന്ന് നീക്കുകയായിരുന്നു. 

ആകെ 292 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. ആകെ 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

Keywords: Mumbai, news, National, Top-Headlines, IPL-Auction-2021, Sreesanth fails to make it to IPL auction 2021 list

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia