ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം വിട്ടു
Mar 16, 2018, 11:01 IST
ഹൈദരാബാദ്:(www.kasargodvartha.com 16/03/2018) ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതിന്റെ പേരില്‍ രണ്ടു കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചതിനു പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ. സഖ്യം വിട്ടു. പാര്‍ട്ടി തീരുമാനം ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു. വെള്ളിയാഴ്ച്ച അമരാവതിയില്‍ ചേരുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
പാര്‍ട്ടി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു വിളിച്ചുചേര്‍ത്ത പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പാര്‍ട്ടി ടിക്കറ്റിലുള്ള എല്ലാ എം.എല്‍.എ.മാരും എം.പി.മാരും എന്‍.ഡി.എ. വിടാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡി.എ. സര്‍ക്കാരിനെതിരേ വെള്ളിയാഴ്ച അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഈ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തെലുങ്കുദേശത്തില്‍ ഏകദേശധാരണയായിട്ടുണ്ട്.
ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിലുള്ള അമര്‍ഷമാണ് എന്‍.ഡി.എ. സഖ്യം വിടാന്‍ നായിഡുവിനെ പ്രേരിപ്പിച്ചത്. ബി.എസ്.പി. അധ്യക്ഷ മായാവതിയെയും എസ്.പി. നേതാവ് മുലായം സിങ് യാദവിനെയും അദ്ദേഹം ബന്ധപ്പെടുന്നുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, MLA, NDA, MP,Special status for Andhra Pradesh; The Telugu Desam Party Left the alliance,Top-Headlines,