city-gold-ad-for-blogger

'ഏറെ കാത്തിരിക്കാനാവില്ല': ആദ്യ കണ്‍മണിയെ കാണാനുള്ള തിടുക്കവുമായി സോനം കപൂര്‍; അമ്മയാകുന്നതിലെ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു

മുംബൈ: (www.kasargodvartha.com 21.03.2022) ആദ്യ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം സോനം കപൂര്‍. അമ്മയാകുന്നതിനായുള്ള ആ കാത്തിരിപ്പിന്റെ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് താരം. ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോനം ഇങ്ങനെ കുറിച്ചു:

'ഞങ്ങളാല്‍ കഴിയുന്നതിന്റെ ഏറ്റവും മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാല് കൈകള്‍, ഓരോ ചുവടിലും നിന്റേതിനൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്‌നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിനക്കായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം', സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ഇരുവര്‍ക്കും ആശംസകളുമായി കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, പാര്‍വതി, കരീന കപൂര്‍, വാണി കപൂര്‍, അനന്യ പാണ്ഡേ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായി എത്തുന്നുണ്ട്.

'ഏറെ കാത്തിരിക്കാനാവില്ല': ആദ്യ കണ്‍മണിയെ കാണാനുള്ള തിടുക്കവുമായി സോനം കപൂര്‍; അമ്മയാകുന്നതിലെ സന്തോഷം സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു


ദുല്‍ഖര്‍ നായകനായ ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ ആണ് സോനം കപൂറിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 2020ലെ നെറ്റ്ഫ്‌ലിക്‌സ് ചിത്രം എകെ വേഴ്‌സസ് എകെയില്‍ അതിഥി താരമായും സോനം എത്തിയിരുന്നു. 

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ മുംബൈയില്‍ വച്ചായിരുന്നു സോനം കപൂറിന്റെയും വ്യവസായി ആനന്ദ് അഹൂജയുടെയും വിവാഹം. 2015ല്‍ സോനം കപൂര്‍ അഭിനയിച്ച പ്രേം രത്തന്‍ ധന്‍ പായോയുടെ പ്രചരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ലന്‍ഡനിലാണ് ഇരുവരും ഇപ്പോള്‍ സ്ഥിരതാമസം. ഇടയ്ക്കിടെ ഡെല്‍ഹിയിലും മുംബൈയിലുമുള്ള തങ്ങളുടെ മാതാപിതാക്കളെ കാണാനായി അവര്‍ എത്താറുണ്ട്.



Keywords: News, National, India, Mumbai, Social-Media, Actor, Top-Headlines, Entertainment, Bollywood, Baby, Sonam Kapoor Announces Pregnancy; Shares Pictures Flaunting Her Baby Bump

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia