city-gold-ad-for-blogger

ബൈക്കില്‍ കാറിടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു

മംഗലാപുരം: (www.kasargodvartha.com 29.05.2014) ബൈക്കില്‍ കാറിടിച്ച് മുള്‍ക്കി ടൗണ്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ മകനായ യുവാവ് മരിച്ചു. കൊള്‍നാടിലെ ശശികാന്ത് ഷെട്ടിയുടെ മകന്‍ അനീഷ് ഷെട്ടി(18)യാണ് മരിച്ചത്. ബൈക്കില്‍ കൂടെ യാത്രചെയ്യുകയായിരുന്ന സുഹൃത്ത് രാകേഷ് ഷെട്ടിഗാര്‍ക്ക് (18) അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടാണ് അപകടം. 
ക്രിക്കറ്റ് കളിയില്‍ പരിശീലനം കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോള്‍ എതിര്‍ഭാഗത്തു നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. പി.യു. പഠനം പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു മരിച്ച അനീഷ് ഷെട്ടി. അപകടത്തില്‍ മുള്‍ക്കി പോലീസ് കേസെടുത്തു.


ബൈക്കില്‍ കാറിടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു
ബൈക്കില്‍ കാറിടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Bike, son, Mangalore, Car-Accident, Obituary, Cricket Tournament, National, Son of former Mulky town panchayat president dies in accident, Rakesh Shettigar, Kolnad in Mulky

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia