ജമ്മു കാശ്മീല്‍ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
May 10, 2017, 21:30 IST
ശ്രീനഗര്‍: (www.kasargodvartha.com 10.05.2017) ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ലഫ്റ്റനെന്റ് ഉമര്‍ ഫയാസാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ശിരസിലും അടിവയറ്റിലും വെടിയേറ്റാണ് ഉമര്‍ ഫയാസ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉമര്‍ സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കാശ്മീരിലെ കുല്‍ഗാമിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഉമറിനെ ഭീകരര്‍ തട്ടിയെടുത്തത്. തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും പിറ്റേ ദിവസം പുലര്‍ച്ചെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയതോടെ ഇന്ത്യ - പാക് ബന്ധം മോശമായ അവസ്ഥയിലേക്ക് നീങ്ങിയിരുന്നു. ഇതിനിടെയാണ് സൈനിക ഉദ്യോഗസ്ഥന്റെ കൊലപാതകം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, India, Murder, Top-Headlines, News, Soldiers Killed In Jammu And Kashmir.