city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വാറന്റൈന്‍ കേന്ദ്രത്തിൽ ആറു വയസുകാരി പാമ്പുകടിയേറ്റുമരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

നൈനിറ്റാൾ: (www.kasargodvartha.com 27.05.2020) ക്വാറന്റൈന്‍ കേന്ദ്രത്തിൽ ആറു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ താലി സേതി എരിയയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിൽ വെച്ചാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടുംബത്തോടൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തിൽകഴിയുകയായിരുന്നു പെൺകുട്ടി. കടിയേറ്റതിനെത്തുടർന്നു ഉച്ചത്തിൽ നിലവിളിച്ച കുഞ്ഞിനെ ഉടൻ ബെറ്റാല്‍ഗാട്ടിലെ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല,


ക്വാറന്റൈന്‍ കേന്ദ്രത്തിൽ ആറു വയസുകാരി പാമ്പുകടിയേറ്റുമരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അമ്മ. ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ് 

ഒരു സ്​കൂളിലെ ക്ലാസ്​മുറിയാണ്​ ഇവിടെ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയത്. പ്രാഥമിക സൗകര്യങ്ങളും മതിയായ സുരക്ഷയും ഒരുക്കിയിരുന്നില്ലെന്നു ആരോപണമുണ്ട്. സംഭവത്തിൽ റവന്യു ഇന്‍സ്​പെക്​ടര്‍ രാജ്​പാല്‍ സിങ്​, വി ഡി ഒ ഉമേഷ്​ ജോഷി, അസിസ്​റ്റന്‍റ്​ ടീച്ചര്‍ കരണ്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ പുലർച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് സവിൻ ബൻസാൽ പറഞ്ഞു. അഞ്ചുമണിയോടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നതായും നൈനിറ്റാൾ ജില്ലാ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഭാർതി റാണ പറഞ്ഞു. അടുത്തിടെയാണ് കുട്ടിയുടെ കുടുംബം ഡെൽഹിയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയത്. പ്രാഥമിക പരിശോധനക്കുശേഷംമാണ് ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. ക്വാറന്റൈന്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂളിന് സമീപം നിരവധി കുറ്റിക്കാടും പുറ്റുകളും ഉണ്ടായിരുന്നതായി അന്തേവാസികൾ പറയുന്നു. നേരത്തെ ആറു തവണ പാമ്പുശല്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും അതൊന്നും അധികൃതർ ഗൗനിച്ചില്ലെന്നും പരാതിയുണ്ട്.

Summary: Snakebite kills six-year-old girl in Uttarakhand quarantine centre

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia