സ്മാര്‍ട് ഫോണ്‍ 'അതിര്‍ത്തി'ക്ക് പുറത്ത്; നാവികസേനയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്; സമൂഹമാധ്യമങ്ങള്‍ക്കും നിയന്ത്രണം
Dec 30, 2019, 14:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 30.12.2019) രാജ്യത്ത് നാവികസേന അംഗങ്ങള്‍ സ്മാര്‍ട്‌ഫോണുകളും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നാവികസേന ആസ്ഥാനം, ഡോക് യാര്‍ഡ്, യുദ്ധക്കപ്പലുകള്‍, നാവികസേന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.
കഴിഞ്ഞ ദിവസം ഏഴ് നാവിക സേനാംഗങ്ങളെയും ഒരു ഹവാല ഇടപാടുകാരനെയും മുംബൈയില്‍ അറസറ്റ് ചെയ്തിരുന്നു. ഇവര്‍ പാകിസ്ഥാന് ചില നിര്‍ണായ വിവരങ്ങള്‍ കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശനമായി വിലക്കേര്‍പ്പെടുത്തിയത്.
നേരത്തെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും കര്‍ശന നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. ഇപ്പോള്‍ പ്രധാനമായും ഫെയ്സ്ബുക്കിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സോഷ്യല്‍ ആപ്പുകളായ വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
Keywords: Kerala, New Delhi, news, Top-Headlines, Social-Media, Army, Smartphone usage banned by Indian Navy at naval bases, warships and dockyards