city-gold-ad-for-blogger
Aster MIMS 10/10/2023

Sleep & Talking | കുട്ടി രാത്രി ഉറക്കത്തിൽ സംസാരിക്കാറുണ്ടോ? കാരണങ്ങളും, ചികിത്സകളും, അറിയാം!

ന്യൂഡെൽഹി: (KasargodVartha) നിങ്ങളുടെ കുട്ടികൾ രാത്രി ഉറങ്ങുന്ന സമയത്തു സംസാരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ചില കുട്ടികൾ വലുതാകും വരെ ഇതൊരു ശീലമായി മാറിയിരിക്കുന്നു. ശരിയായ കരണങ്ങളോ നല്ല ചികിത്സയോ കിട്ടാതെ വരുന്നതും ഇത് വിട്ട് മാറാതിരിക്കാൻ കാരണമായേക്കാം. കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രതിഭാസമാണിത്. മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വൈകല്യം (Deviated nasal septum) കാരണവും കുട്ടികള്‍ ഉറക്കത്തില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വൈദ്യലോകം സൂചിപ്പിക്കുന്നത്.

Sleep & Talking | കുട്ടി രാത്രി ഉറക്കത്തിൽ സംസാരിക്കാറുണ്ടോ? കാരണങ്ങളും, ചികിത്സകളും, അറിയാം!

നാസൽ സെപ്റ്റത്തിന്റെ തകരാർ മൂലം കുട്ടികള്‍ക്ക് ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരുന്നു. മൂക്കടപ്പ് പോലെ ഉണ്ടാവുകയും ശ്വാസ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഉറക്കം നഷ്ടപ്പെടുത്താൻ കാരണമാകുന്നതാണ്. അങ്ങനെയാണ് കൂര്‍ക്കം വലിക്കാനും വായിലൂടെ ശ്വസിക്കാനും തുടങ്ങുന്നത്.

ഇത്തരം സാഹചര്യം തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്. നാസൽ സെപ്റ്റത്തിന്റെ തകരാറിന് അനുസരിച്ചു ചികിത്സ നൽകേണ്ടതാണ്. ഒരു പക്ഷെ നേസല്‍ സലൈന്‍ സ്‌പ്രേകള്‍ ഉപയോഗിക്കുന്നതിലൂടെ കുട്ടിയ്ക്ക് ആശ്വാസം ലഭിച്ചേക്കാം.

ഗുരുതരമായ കേസുകളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കാറുണ്ട്. ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ഇ എൻ ടി വിദഗ്ധരെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിയുടെ ചിന്തയും മാനസിക നിലയും മനസ്സിലാക്കാൻ ശ്രമിക്കുന്നതും നല്ലതാണ്.

കുട്ടികൾ ഉറക്കത്തിൽ സംസാരിക്കുന്നതിന്റെ യഥാർത്ഥ കാരണം ഇത് വരെ വൈദ്യ ശാസ്ത്രത്തിനോ ഗവേഷണത്തിലോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് വസ്തുത എന്നാണ് ഡോക്ടർമാരും പറയുന്നത്.

ഉറക്കത്തില്‍ കുട്ടികള്‍ സംസാരിക്കുന്നതിന് യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിരുപദ്രകാരികളാണ് ഈ പ്രതിഭാസം. സമ്മര്‍ദം, പനി, ഉറക്കത്തിലെ വ്യതിയാനങ്ങള്‍, കൃത്യമല്ലാത്ത ഉറക്കസമയം എന്നിവയെല്ലാം ഈ സ്വഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ വ്യതിയാനം കാരണം ശരിയായ രീതിയില്‍ മൂക്കിലൂടെ ശ്വാസമെടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

അലര്‍ജി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിലും ഈ സ്ഥിതിയ്ക്ക് കാരണമാകാറുണ്ട്. തല്‍ഫലമായി കുട്ടികള്‍ വായിലൂടെ ശ്വാസമെടുക്കാന്‍ തുടങ്ങും. ഇതിന്റെ ഭാഗമായി ഉറക്കത്തില്‍ സംസാരിക്കാനും തുടങ്ങും എന്നാണ് പറയുന്നത്. നേസല്‍ കാവിറ്റിയെ രണ്ടായി വിഭജിക്കുന്ന നേര്‍ത്ത ഭാഗമാണ് നേസല്‍ സെപ്റ്റം. ചില കുട്ടികളില്‍ നേസല്‍ സെപ്റ്റത്തിന്റെ ആകൃതിയില്‍ ചില വ്യതിയാനങ്ങളുണ്ടായിരിക്കും.

ജനന സമയത്ത് തന്നെ ചില കുട്ടികളില്‍ ഈ വ്യതിയാനം പ്രകടമാകും. ചില അപകടങ്ങളിലൂടെയോ മറ്റോ നേസല്‍ സെപ്റ്റത്തില്‍ വ്യതിയാനം സംഭവിക്കാനും സാധ്യതയുണ്ട് എന്നാണ് മെഡിക്കൽ സയൻസ് പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഉറക്കത്തിൽ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കം തന്നെ കുട്ടിയെ നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കാവുന്നതാണ്. അദ്ദേഹം ക്ലീന്‍ ചിറ്റ് നല്‍കി ഒരു ഇഎന്‍ടി വിദഗ്ധനെ കാണിക്കണം എന്നാണ് അഭിപ്രായപ്പെടുന്നതെങ്കിൽ കുട്ടിയ്ക്ക് ഉടന്‍ തന്നെ ഇഎന്‍ടി വിദഗ്ധന്റെ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

നേസല്‍ സെപ്റ്റത്തിന്റെ വ്യതിയാനം മാറ്റാനുള്ള ചികിത്സ ഇഎന്‍ടി വിദഗ്ധന് നല്‍കും. എന്നാൽ നേസൽ സെപ്റ്റത്തിന്റെ വ്യതിയാനം കൂടുതൽ ആണെങ്കിൽ ഒരു പക്ഷെ മരുന്ന് കൊണ്ട് മാറുന്നതിന് പകരം ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിന് മുൻഗണന നൽകുക.
  
Sleep & Talking | കുട്ടി രാത്രി ഉറക്കത്തിൽ സംസാരിക്കാറുണ്ടോ? കാരണങ്ങളും, ചികിത്സകളും, അറിയാം!

Keywords: News, National, New Delhi, Health, Lifestyle, Sleep Talking, Treatment, Medical Science, Surgery, Sleep Talking: Causes, Treatment, and More. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL