സൗമ്യ വധക്കേസ്: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ ആറംഗ ബെഞ്ച് പരിഗണിക്കും
Apr 25, 2017, 13:35 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 25.04.2017) സൗമ്യ വധക്കേസില്‍ മുഖ്യപ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ ആറംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസറ്റിസ് ജെ എസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കുന്നത്.
ബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ ചലമെശ്വറും ശിക്ഷ ഇളവ് ചെയ്ത് വിധി പ്രസ്താവിച്ച രഞ്ജന്‍ ഗോഗോയി, പി സി പന്ത്, യു യു ലളിത് എന്നിവരും അംഗങ്ങളായിരിക്കും. ജഡ്ജിമാര്‍ ചേമ്പറില്‍ വച്ചായിരിക്കും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗോവിന്ദചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി ഇളവ് ചെയ്യുകയും പിന്നീട് വിധി പുന:പരിശോധിക്കണമെന്ന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളുകയും ചെയ്തിരുന്നു.
സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദ ചാമിയാണ് എന്നതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ലെന്നതാണ് ശിക്ഷ ഇളവ് ചെയ്യാന്‍ കോടതി കണ്ടെത്തിയ കാരണമെങ്കിലും മറ്റ് തെളിവുകളെല്ലാം തന്നെ എതിരാകുമ്പോള്‍ ഗോവിന്ദചാമിക്ക് വെറും സംശയത്തിന്റെ ഇളവ് നല്‍കരുതെന്നാണ് തിരുത്തല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിച്ച വാദം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Six Judge Bench to hear Curative Petition in Soumya Murder Case
Keywords: New Delhi, Supreme Court, High Court, Soumya, Govindachami, Murder-case, Members, Government, Petition, State, Train, Molestation.