Candidate List | സിക്കിം നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
Updated: May 16, 2024, 21:16 IST
ഗാങ്‌ടോക്: (KasargodVartha) സിക്കിം നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ചയുമായുള്ള ബന്ധം വിച്ഛേജിച്ചാണ് ബിജെപി സിക്കിമില്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ഏപ്രില്‍ 19ന് തന്നെയാണ് സിക്കിമില്‍ നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്. ഒമ്പത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. സിക്കിമിലെ 32 അംഗ നിയമസഭയിലേക്കുള്ള 14 സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബിജെപി സിക്കിം സംസ്ഥാന പ്രസിഡന്റ് ഡി ആര്‍ ഥാപ്പ, മുതിര്‍ന്ന നേതാവ് എന്‍ കെ സുബ്ബ എന്നിവര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഭീം കുമാര്‍ ശര്‍മ(Gyalshing-Barnyak), അരുണ്‍ മാനേജര്‍ ( Namchi-Singhithang) എന്നിവരാണ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ള പ്രമുഖര്‍.
ഇത് കൂടാതെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ രണ്ടിനാണ് സിക്കിം നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. ഇവിടെ നിയമസഭ തിരഞ്ഞെടുപ്പ് വോടെണ്ണല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോടെണ്ണലിനൊപ്പം ജൂണ്‍ നാലിന് നടത്തുമെന്നായിരുന്നു നേരത്തെ കമീഷന്‍ അറിയിച്ചിരുന്നതെങ്കിലും നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്നതിനാല്‍ തീയതി പിന്നീട് മാറ്റുകയായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സിക്കിമിന് പുറമെ ആന്ധ്ര പ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

Keywords: Sikkim Assembly Elections 2024: BJP releases 2nd candidate list for 9 constituencies; check details here, Sikkim, News, Sikkim Assembly Elections, Candidate List, Released, BJP, Results, Politics, National News.