Caste survey | ഒന്നാം സിദ്ധാരാമയ്യ സർകാർ നടത്തിയ ജാതി സെൻസസ് റിപോർട് പുറത്തേക്ക്; വലിയ മാറ്റങ്ങൾക്ക് കർണാടക സാക്ഷ്യം വഹിക്കുമോ?
Jun 7, 2023, 21:30 IST
ബെംഗ്ളുറു: (www.kasargodvartha.com) കർണാടക ഭരണ, രാഷ്ട്രീയത്തിന് വെല്ലുവിളിയായി ജനസംഖ്യയുടെ പുതിയ കണക്ക് ജനങ്ങളിലെത്തുന്നു. മുൻ മുഖ്യമന്ത്രിമാരായ എച് ഡി കുമാര സ്വാമിയും ബി എസ് യദ്യൂരപ്പയും തൊടാൻ ഭയന്ന ജാതി ബോംബ് സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധാരാമയ്യ സന്നദ്ധമായി. 162 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കിയ സാമൂഹിക -സാമ്പത്തിക സർവേ റിപോർടാണ് മന്ത്രിസഭയിലും തുടർന്ന് നിയസഭകളുടെ മേശപ്പുറത്തും വെക്കുന്നത്.
ഇതോടെ കർണാടകയിലെ ദലിതരുടേയും മുസ്‌ലിംകളുടെ ജനസംഖ്യ സംബന്ധിച്ച് മുൻ ഭരണകൂടങ്ങൾ മറച്ചു വെച്ച വിവരങ്ങളും ആ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥകളും വെളിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഒന്നാം സിദ്ധാരാമയ്യ സർകാർ അധികാരത്തിലിരുന്ന 2014ലാണ് ജാതി കാനേശുമാരി കണക്കെടുപ്പിന് കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ എച് കാന്തരാജുവിന്റെ മേൽനോട്ടത്തിൽ സംഘത്തെ നിയോഗിച്ചത്.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര വിവര ശേഖരണമാണ് 1.60 കോടി വീടുകൾ കയറിയിറങ്ങി നടത്തിയത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ഭെൽ) സർവേ റിപോർട് ഡിജിറ്റൽ രൂപത്തിലാക്കി. കാന്തരാജു 2019ൽ സർവീസിൽ നിന്ന് പിരിഞ്ഞ് ജയപ്രകാശ് ഹെഗ്ഡെ ചുമതലയിൽ വന്നെങ്കിലും ജാതി സർവേ റിപോർട് അതേപടി കിടന്നു. സർവേ റിപോർടിലെ ചോർത്തിക്കിട്ടിയ വിവരങ്ങൾ
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സിദ്ധാരാമയ്യ പ്രസംഗങ്ങളിൽ പരാമർശിച്ചിരുന്നു. മുസ്ലിം, ദലിത് വിഭാഗങ്ങളുടെ ജനസംഖ്യ സർകാർ പറയുന്നതിനേക്കാൾ അധികമാണെന്ന് സ്ഥാപിക്കാനായിരുന്നു അത്.
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലെ മുൻ ബിജെപി സർകാർ നടത്തിയ സംവരണ മാറ്റം സർവേ റിപോർട് പുറത്തുവരുന്നതോടെ ചോദ്യം ചെയ്യപ്പെടുമെന്ന് പറയുന്നു. അടുത്ത ലോക്സഭ, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയം ഉൾപെടെ കാര്യങ്ങളിൽ ഇനി ലിംഗായത്ത്-വൊക്കാലിക സമുദായ സന്തുലിതത്വം മതിയാവില്ലെന്നും നിരീക്ഷണമുണ്ട്.
Keywords: Siddaramaiah, Caste Survey, Karnataka, Report, BJP, Congress, JDS, HD Kumraswamy, Basavaraj Bommai, Siddaramaiah says govt will accept caste survey report shelved during his first term as CM.