city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Siddaramaiah | കേന്ദ്ര സേനയെ വിന്യസിക്കേണ്ട പ്രശ്‌ന ബൂതുകളുടെ പട്ടിക ആവശ്യപ്പെട്ട് ബിജെപി ഘടകങ്ങള്‍ക്ക് കേന്ദ്രമന്ത്രി കത്തയച്ചെന്ന് കോണ്‍ഗ്രസ്; സിദ്ധാരാമയ്യ മുഖ്യതിരഞ്ഞെടുപ്പ് പരാതി നല്‍കി

മംഗ്‌ളുറു: (www.kasargodvartha.com) കേന്ദ്ര സേനയെ വിന്യസിക്കേണ്ട ബൂതുകളുടെ പട്ടിക ആവശ്യപ്പെട്ട് ഉഡുപി -ചികമംഗളൂറു എംപിയും കേന്ദ്ര മന്ത്രിയുമായ ശോഭ കാറന്ത്‌ലാജെ ബിജെപി ഘടകങ്ങള്‍ക്ക് കത്തയച്ചതായി കോണ്‍ഗ്രസ്. ഓരോ പ്രദേശത്തേയും പ്രശ്‌ന, അതിപ്രശ്‌ന പോളിംഗ് ബൂതുകള്‍, കേന്ദ്ര സേനയെ വിന്യസിക്കേണ്ട സാഹചര്യം എന്നിവ അറിയിക്കാനാണ് കത്തില്‍ ആവശ്യപ്പെടുന്നതെന്നാണ് റിപോര്‍ട്.
            
Siddaramaiah | കേന്ദ്ര സേനയെ വിന്യസിക്കേണ്ട പ്രശ്‌ന ബൂതുകളുടെ പട്ടിക ആവശ്യപ്പെട്ട് ബിജെപി ഘടകങ്ങള്‍ക്ക് കേന്ദ്രമന്ത്രി കത്തയച്ചെന്ന് കോണ്‍ഗ്രസ്; സിദ്ധാരാമയ്യ മുഖ്യതിരഞ്ഞെടുപ്പ് പരാതി നല്‍കി

ബിജെപിയും സര്‍കാറുമാണോ അതോ ഇലക്ഷന്‍ കമീഷനാണോ കര്‍ണാടകയില്‍ നിയസഭ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ആരാഞ്ഞ് പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ മുഖ്യ തിരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു.
കേന്ദ്ര സേനയെ ഇറക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢ നീക്കമാണ് മന്ത്രി രഹസ്യമായി അയച്ച കത്ത് ചോര്‍ന്നതിലൂടെ വെളിച്ചത്തുവന്നതെന്ന് സിദ്ധാരാമയ്യ പറഞ്ഞു.

ബിജെപിക്ക് സ്വാധീനം കുറഞ്ഞ മേഖലകളിലെ ബൂതുകള്‍ പ്രശ്‌നബാധിതമാക്കി കേന്ദ്ര സേനയെ ഇറക്കി ഭീകര അന്തരീക്ഷം സൃഷ്ടിച്ച് പോളിംഗ് കുറക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെല്ലാം. മന്ത്രി ശോഭയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും സിദ്ധാരാമയ്യ തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.

Keywords: Mangalore News, Karnataka Election News, Congress News, Siddaramaiah, Karnataka Politics, Political News, Congress, Bjp, Shobha Karandlaje, Siddaramaiah asks ECI to ban Shobha Karandlaje from participating in poll activities.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia