Election code | യാത്രക്കിടയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് പ്രതിപക്ഷനേതാവും മന്ത്രിയും
Mar 29, 2023, 22:01 IST
മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ, മന്ത്രി എംടിബി നാഗരാജു എന്നിവര്‍ യാത്രക്കിടയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ ഔദ്യോഗിക കാറുകള്‍ ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്ക് മാറി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതി പരിസരത്ത് നിറുത്തിയിട്ട രണ്ട് വാഹനങ്ങള്‍ ഉടന്‍ മാറ്റി.
മൈസൂറില്‍ നിന്ന് തന്റെ മണ്ഡലമായ വരുണയില്‍, മരിച്ച മല്ലേഷിന്റെ വസതി സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു സിദ്ധാരാമയ്യ. ഓണ്‍ ഇലക്ഷന്‍ ഡ്യൂടി സ്റ്റികര്‍ പതിച്ച വാഹനത്തില്‍ നിന്നിറങ്ങിയ ഉദ്യോഗസ്ഥര്‍ കാര്‍ കൈകാണിച്ചു നിറുത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഓര്‍മിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഇറങ്ങി സ്വകാര്യ വാഹനത്തില്‍ യാത്ര തുടര്‍ന്നു.
ഹോസ്‌കോട്ടെ താലൂകില്‍ നന്ദഗുഡി ഗ്രാമത്തിലായിരുന്നു മന്ത്രി നാഗരാജുവിന് പരിപാടി. ആരും ഇടപെടാതെ തന്നെ ഒപ്പമുള്ള ജീവനക്കാരെ പെരുമാറ്റച്ചട്ടം ഓര്‍മപ്പെടുത്തി അദ്ദേഹം സ്വകാര്യ വാഹനത്തിലേക്ക് മാറി.

Keywords: News, National, Karnataka, Top-Headlines, Election, Politics, Political-News, Assembly Election, Congress, Siddaramaiah and Nagaraju's official car taken away as election code of conduct comes into force.
< !- START disable copy paste -->