city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി: സൗജന്യ റേഷനില്‍ മോദിയുടെ ചിത്രവും താമര ചിഹ്നവും ഉറപ്പാക്കണമെന്ന് ബിജെപി നിര്‍ദേശം

ന്യൂഡെല്‍ഹി: (www.kasargodvartha.com 03.07.2021) പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതാതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പെട്ട ബാനറുകള്‍ സ്ഥാപിക്കാന്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. റേഷന്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബാഗുകളില്‍ ബിജെപിയുടെ ചിഹ്നമായ താമര പതിക്കണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം നിര്‍ദേശങ്ങളുമായി ബി ജെ പി ദേശീയ സെക്രടറി അരുണ്‍ സിങ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തയച്ചു.

ബി ജെ പി ഭരണം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലും റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം പതിപ്പിക്കണമെന്നാണു നിര്‍ദേശം. ഇത്തരം സംസ്ഥാനങ്ങളില്‍ ബാനറില്‍നിന്നു മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കണം. പകരം പൊതുസ്വീകാര്യത ഉള്ളവരുടെയും നിയമനിര്‍മാതാക്കളുടെയും ചിത്രം പതിപ്പിക്കണം. പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളും ഉപയോഗിക്കണം. ഗുണഭോക്താക്കളെ നേരിട്ടു കാണാനും പാര്‍ടി നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി: സൗജന്യ റേഷനില്‍ മോദിയുടെ ചിത്രവും താമര ചിഹ്നവും ഉറപ്പാക്കണമെന്ന് ബിജെപി നിര്‍ദേശം

കത്തില്‍ ഭക്ഷ്യ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ ജനങ്ങളിലെത്തിക്കണം എന്നും ആവശ്യപ്പെട്ടിരിക്കുന്നു. റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം ഉറപ്പുവരുത്താന്‍ എം പിമാര്‍, എം എല്‍ എമാര്‍, പാര്‍ടി ഭാരവാഹികള്‍ എന്നിവര്‍ക്കു നിര്‍ദേശം നല്‍കി. റേഷന്‍ ബാഗുകള്‍ പ്ലാസ്റ്റിക് മുക്തമാണെന്ന് ഉറപ്പാക്കണമെന്നും കോവിഡ് പ്രോടോകോള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു നിര്‍ധനരായവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസം എന്ന നിലയ്ക്കാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പുനസ്ഥാപിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ടിനു കീഴിലെ 80 കോടി ആളുകള്‍ക്കു പ്രതിമാസം 5 കിലോ ധാന്യം സൗജന്യമായി ലഭിക്കുന്ന പദ്ധതി നവംബര്‍ വരെ നീട്ടിയിട്ടുണ്ട്.

Keywords: News, National, India, New Delhi, Prime Minister, Narendra-Modi, Top-Headlines, Food, Ration Sales, BJP, Politics, Show PM Image, Lotus Symbol: BJP Tells State Units On Free Ration Scheme

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia