ഇന്ത്യയില്‍ ഹിന്ദുതീവ്രവാദമുണ്ടെന്ന പരാമര്‍ശം; കമല്‍ഹാസനെ വെടിവെച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ
Nov 5, 2017, 10:51 IST
മീററ്റ്: (www.kasargodvartha.com 05.11.2017) ഇന്ത്യയില്‍ ഹിന്ദുതീവ്രവാദമുണ്ടെന്ന പരാമര്‍ശം നടത്തിയ കമല്‍ഹാസനെ വെടിവെച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ. ഭാരതത്തില്‍ ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞ നടന്‍ ഈ വിശുദ്ധ ഭൂമിയില്‍ ജീവിക്കേണ്ടെന്ന് ഹിന്ദുമഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് അശോക്ശര്‍മ പറഞ്ഞു. കമല്‍ഹാസനെ പോലെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കാനായി തൂക്കിക്കൊല്ലുകയോ വെടിവച്ചുകൊല്ലുകയോ വേണമെന്നാണ് അശോക് വര്‍മ്മ പറയുന്നത്.
ഒരു ഹിന്ദുവായിട്ടും ഹിന്ദുക്കള്‍ക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയ കമലിനെപ്പോലുള്ളവര്‍ക്ക് ഈ വിശുദ്ധഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും മരണമാണ് ഇതിനുള്ള മറുപടി. ദിവസങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞത്. ഇത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Shoot Kamal Haasan dead, says Hindu Mahasabha leader after actor's Hindu terror remark
Keywords: News, National, Top-Headlines, Shoot Kamal Haasan dead, says Hindu Mahasabha leader after actor's Hindu terror remark