പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണം: ശോഭാ സുരേന്ദ്രന്‍
May 14, 2017, 15:55 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 14.05.2017) ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന് പിന്നാലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനെതിരെ ആഞ്ഞടിച്ച് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പദവിയോട് അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും, പിണറായി വിജയനെ പേടിയാണെങ്കില്‍ അദ്ദേഹം ഇറങ്ങിപ്പോകണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പയ്യന്നൂരിലെ ആര്‍ എസ് എസ് നേതാവ് ബിജുവിനെ വെട്ടിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞത്.
നിരന്തരം പരാതികള്‍ നല്‍കിയിട്ടും യാതൊരു നീക്കവും ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 'പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് ഞങ്ങള്‍ അങ്ങയോട് ആവശ്യപ്പെടുകയാണ്. തന്റേടമുണ്ടെങ്കില്‍, ആ ഗവര്‍ണറെന്ന പദവിയോട് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ചെയ്തു തീര്‍ക്കണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി, ഇന്ത്യയിലെ ജനത, ഡല്‍ഹയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവര്‍ണറോട് അറിയിക്കുകയാണ്.' എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസംഗം.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Pinarayi Vijayan, BJP, Payyanur, RSS, Against Governor, Shobha Surendran, Shobha Surendran against Governor Justice P Sathasivam.