city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയെ ലോക്കപ്പിലിട്ട് മര്‍ദിച്ച് കൊന്ന സംഭവത്തില്‍ ഐജിയടക്കം 8 പേര്‍ അറസ്റ്റില്‍

ഷിംല: (www.kasargodvartha.com 30.08.2017) ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയെ ലോക്കപ്പിലിട്ട് മര്‍ദിച്ച് കൊന്ന സംഭവത്തില്‍ ഐജിയടക്കം 8 പേരെ സിബിഐ അറസ്റ്റു ചെയ്തു. നേപ്പാളി സ്വദേശി സൂരജ് സിംഗിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് എട്ടുപോലീസുദ്യോഗസ്ഥരെ അറസ്റ്റു ചെയ്തത്. ജൂലൈ നാലിന് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കോട്ട്‌ഖൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൂരജ് സിംഗ്.

ആറു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയെ ലോക്കപ്പിലിട്ട് മര്‍ദിച്ച് കൊന്ന സംഭവത്തില്‍ ഐജിയടക്കം 8 പേര്‍ അറസ്റ്റില്‍


ജൂലൈ 18നാണ് സൂരജിനെ പോലീസ് ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ക്രൂരമര്‍ദനമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. കൂട്ടു പ്രതിയായ രാജേന്ദര്‍ സിംഗിനും മര്‍ദനമേറ്റിരുന്നു. സൂരജിനെ ക്രൂരമായി മര്‍ദിച്ചത് രാജേന്ദര്‍ സിംഗാണെന്നാണ് പോലീസ് ആരോപിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഐപിഎസ് ഓഫീസര്‍ സഹൂര്‍ സെയ്ദിയും ഡിഎസ്പി മനോജ് ജോഷിയും ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  news, National, arrest, Assault, Murder, Shimla rape case: CBI arrests 8 Himachal cops, including IG, over custodial death of accused

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia