അതിര്‍ത്തിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
Jan 19, 2018, 16:45 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 19.01.2018) അതിര്‍ത്തിയില്‍ പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗ്രാമീണര്‍ ആണ് കൊല്ലപ്പെട്ടത്. ജമ്മു, സാംബ ജില്ലകളിലാണ് ആക്രമണമുണ്ടായത്. കരാര്‍ ലംഘിച്ച് പാകിസ്താന്‍ തുടരുന്ന ഷെല്ലാക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തുടരെയുണ്ടായ വെടിവെയ്പില്‍ പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതോടെ 24 മണിക്കൂറിനിടെ നടന്ന വെടിവെയ്പില്‍, ഒരു ബിഎസ്എഫ് ജവാനും പെണ്‍കുട്ടിയും ഉള്‍പ്പടെ നാല് പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. നരിയന്‍പുര്‍, ചാബ്ലിയല്‍, ഫത്തേവാള്‍, എസ് എം പുര എന്നിവിടങ്ങളില്‍ പാകിസ്താന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്ന് സാംബയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് ശക്തമായ ഷെല്ലാക്രമണം നടന്നത്. ഗ്രാമീണരെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ ആക്രമണം. ബി എസ് എഫ് ശക്തമായി തിരിച്ചടിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഴിലേറെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇതിനകം ആക്രമണമുണ്ടായി. ഇപ്പോള്‍ ഗ്രാമങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിടുന്നത്. ഇതിനിടെ 40ഓളം ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, news, Top-Headlines, Killed, Injured,Shell attack in Jammu border; 2 diera.