വിവാഹ വാര്‍ഷികത്തിന് സമ്മാനവുമായി ഷെഫിന്‍ ഹാദിയയ്ക്കരികിലെത്തി
Dec 20, 2017, 13:00 IST
കോയമ്പത്തൂര്‍:(www.kasargodvartha.com 20/12/2017) വിവാഹ വാര്‍ഷികത്തിന് സമ്മാനവുമായി ഷെഫിന്‍ ഹാദിയയ്ക്കരികിലെത്തി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി സേലത്തെ കാമ്പസ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന ഹാദിയയെ കാണാന്‍ ഷെഫിന്‍ എത്തി. രണ്ടാം തവണയാണ് ഷെഫിന്‍ ഹാദിയയ്ക്ക് അരികിലെത്തുന്നത് എന്നാല്‍ രണ്ടാം വരവില്‍ ഷെഫിന്റെ കൈയില്‍ ഒരു സമ്മാനം കൂടിയുണ്ടായിരുന്നു. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ എത്തിയ ഷെഫിന്‍ സമ്മാനം ഹാദിയയ്ക്ക് കൈമാറി.
സേലത്തെ ഹോമിയോ ശിവരാജ് കോളജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഹാദിയ. പഠനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള അവസരം കോടതി നല്‍കിയത്. കാമ്പസിലെത്തി ഹാദിയയെ കണ്ട ഷെഫിന്‍ വിവാഹ സമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വിട്ടു.ഡിസംബര്‍ 19 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Student, College, Hadiya, Shefin jahan, House surgency, Hostel, Supreme court, Shefin visit to Hadiya, Top-Headlines,