മോദി അനുകൂല ട്വീറ്റ് ഒരു 'ഞായറാഴ്ച തമാശ'; കോണ്‍ഗ്രസ് വിടാനോ ബിജെപിയില്‍ ചേരാനോ ആലോചിക്കുന്നില്ലെന്ന് ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡെല്‍ഹി: (www.kasargodvartha.com 30.06.2021) കോണ്‍ഗ്രസ് വിടാനോ ബിജെപിയില്‍ ചേരാനോ ആലോചിക്കുന്നില്ലെന്ന് നടനും കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ. ഞായറാഴ്ചയിലെ മോദി അനുകൂല ട്വീറ്റ് ഒരു 'ഞായറാഴ്ച തമാശ' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് തരം കോവിഡുകള്‍ക്കു പുറമെ, ഒരു കാരണവുമില്ലാതെ മോദിയെ കുറിച്ച് ദുഃഖിക്കുന്ന നാലാമത്തെ വകഭേദവുമുണ്ടെന്നായിരുന്നു ട്വീറ്റ്. ചിരിക്കാന്‍ വേണ്ടിയുള്ള ഞായറാഴ്ച തമാശ മാത്രമായിരുന്നു അത്. ഞായറാഴ്ചകളില്‍ തമാശ ട്വീറ്റുകള്‍ നല്‍കാറുണ്ട്. അതിന് രാഷ്ട്രീയ അര്‍ഥം കല്‍പിക്കേണ്ടതില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തകനായ ജയ് പ്രകാശ് നാരായണനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശത്രുഘ്നന്‍ സിന്‍ഹ രാഷ്ട്രീയത്തിലെത്തിയത്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ 2019 ലാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്.
Keywords: New Delhi, News, National, Top-Headlines, Politics, BJP, Congress, Shatrughan Sinha Sparks Buzz With Pro-PM Modi Tweet; Clears Air On Political Future