Share Market | ഇന്‍ഡ്യന്‍ ഓഹരി വിപണി ഇടിഞ്ഞു; സെന്‍സെക്‌സ് 100 പോയിന്റ് താഴ്ന്നു
മുംബൈ: (www.kasargodvartha.com) ഇന്‍ഡ്യന്‍ ഓഹരി വിപണി വ്യാഴാഴ്ച താഴ്ചയിലേക്ക് ഇറങ്ങി. നിഫ്റ്റി 30 പോയിന്റ് ഇടിഞ്ഞ് 17,950 ലും ബിഎസ്ഇ സെന്‍സെക്‌സ് 100 പോയിന്റ് താഴ്ന്ന് 60,160 ലുമാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി മിഡ്ക്യാപ് നിഫ്റ്റി സ്മോള്‍ക്യാപ് സൂചികകള്‍ 0.2 ശതമാനം വരെ ഉയര്‍ന്നു. വിപണിയില്‍ വ്യാഴാഴ്ച ബജാജ് ട്വിന്‍സ്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക് സിമന്റ് എന്നിവ നേട്ടമുണ്ടാക്കി.
അതേസമയം, ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി. മേഖലാടിസ്ഥാനത്തില്‍, നിഫ്റ്റി പിഎസ്യു ബാങ്കും നിഫ്റ്റി റിയാലിറ്റിയും ഉയര്‍ന്നു. എന്നാല്‍, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ബാങ്ക് എന്നിവ നഷ്ടത്തിലായി. വ്യക്തിഗത ഓഹരികളില്‍, ബ്ലോക് ഇടപാടിന് ശേഷം സോന കോംസ്റ്റാറിന്റെ ഓഹരികള്‍ നാല് ശതമാനത്തിലധികം ഇടിഞ്ഞു.
Keywords: Mumbai, news, National, Top- Headlines, Business, Share Market Live: Sensex, Nifty likely to open lower today.