Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ 5000 മീറ്റർ ടി 13 യിൽ ശരത് മാക്കനഹള്ളിക്ക് സ്വർണം; എതിരാളിയെ പിന്നിലാക്കിയത് 0.1 സെക്കൻഡ് വ്യത്യാസത്തിൽ; മെഡൽ നിലയിൽ കുതിച്ച് ഇന്ത്യ
Oct 24, 2023, 17:52 IST
ഹാങ്‌ഷൗ: (KasargodVartha) ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. അത്‌ലറ്റിക്‌സിൽ നിന്നാണ് മെഡൽ നേട്ടം. പുരുഷന്മാരുടെ 5000 മീറ്റർ ടി 13 ഇനത്തിൽ ജോർദാന്റെ നബീൽ മക്ബ്ലെയെ 0.01 സെക്കൻഡിന്റെ നേരിയ വ്യത്യാസത്തിൽ തോൽപ്പിച്ച് ഇന്ത്യയുടെ ശരത് മാക്കനഹള്ളി സ്വർണ മെഡൽ കരസ്ഥമാക്കി. 2:18:90 മിനിറ്റാണ് ശരത് കുറിച്ചത്. വെള്ളി മെഡൽ നേടിയ നബീൽ 20:18:91 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
ഇന്ത്യയുടെ തന്നെ നീരജ് യാദവ്, യോഗേഷ് കത്തുനിയ, മുത്തുരാജ എന്നിവർ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 54/55/56 ഇനത്തിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി മെഡലുകൾ തൂത്തുവാരി. നിലവിൽ 10 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 35 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
SHARATH MAKANHALLI STRIKES GOLD IN MENS 5000M T13 🏃
— SPORTS ARENA🇮🇳 (@SportsArena1234) October 24, 2023
Sharath Shankarappa Makanahalli finished ahead of 🇯🇴Nabeel by just 0.1 seconds to win gold 🥇 in Men's 5000m T13 event
#9 🥇 FOR INDIA#AsianParaGames2022pic.twitter.com/MC7O1UD0DT
നേരത്തെ വനിതകളുടെ 400 മീറ്റർ-ടി20യിൽ ഇന്ത്യയുടെ ദീപ്തി ജീവൻജി സ്വർണം നേടിയിരുന്നു. പുതിയ ഏഷ്യൻ പാരാ റെക്കോർഡും ഗെയിംസ് റെക്കോർഡും കുറിച്ചായിരുന്നു ഈ നേട്ടം. പുരുഷന്മാരുടെ 400 മീറ്റർ-ടി 64 ഫൈനലിൽ അജയ് കുമാർ 54.85 എന്ന വ്യക്തിഗത മികച്ച സമയത്തോടെ വെള്ളി നേടി.
ഇന്ത്യയുടെ തന്നെ നീരജ് യാദവ്, യോഗേഷ് കത്തുനിയ, മുത്തുരാജ എന്നിവർ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 54/55/56 ഇനത്തിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി മെഡലുകൾ തൂത്തുവാരി. നിലവിൽ 10 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 35 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
Keywords: Asian Para Games, Sharath Makanahalli, Gold Medal, T13, Sports, India, China, Sharath Makanahalli Wins Gold Medal in Men's 5000m T13 Event at Asian Para Games 2023.