കങ്കനാടിക്കടുത്ത് ബസുകള്‍ കൂട്ടിയിടിച്ച് 25 ഓളംപേര്‍ക്ക് പരിക്ക്
Feb 5, 2013, 19:23 IST
മംഗലാപുരം: കങ്കനാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുടുപ്പു ക്ഷേത്രത്തിനടുത്ത വളവില്‍ സ്വകാര്യ ബസ് കൂട്ടിമുട്ടി 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ മംഗലാപുരം എ.ജെ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടി. ചൊവാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
മംഗലാപുരത്ത് നിന്ന് മൂഡുബിദ്രിയിലേക്ക് പോവുകയായിരുന്ന പ്രതീപ്ത ബസും കാര്‍ക്കളയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ജെയിന്‍ ബസുമാണ് കൂട്ടിമുട്ടിയത്. അപകടത്തില്‍ ഇരു ബസിന്റെയും ഡ്രൈവര്‍മാര്‍ക്കും പരിക്കുണ്ട്. ബസുകളുടെ മുന്‍വശം തകര്‍ന്നു.
സാരമായി പരിക്കേറ്റ കാര്‍സ്ട്രീറ്റിലെ സുരേഷ് കുമാര്‍ (59), ഡെല്‍ഹി സ്വദേശികളായ മുഹമ്മദ് സമീം (25), മുഹമ്മദ് ശസാദ് (24), മൂഡുബിദ്രി സ്വദേശിനി വനിത (34) എന്നിവരെ കെ.എം.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് സമീമും, മുഹമ്മദ് ശസാദും മംഗലാപുരത്തെ ഒരു സ്ഥാപത്തില്‍ ആശാരിപ്പണിക്കാരാണ്. അപകടവിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും കങ്കനാടി പോലീസും സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
Photos: Dayanand Kukkaje
Keywords: Bus, Accidental-Death, Police, hospital, Mangalore, National, Bus-driver, Injured, Kankanadi, Technology news, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Technical, Business, Mobile Phone, Electronics Products, Several injured as buses collide near Kudupu Temple