city-gold-ad-for-blogger

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് 301 പോയന്റിലെത്തി

മുംബൈ:(www.kasargodvartha.com 08/12/2017) ഓഹരി വിപണി മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 301.09 പോയന്റ് നേട്ടത്തില്‍ 33,250.30ലും നിഫ്റ്റി 99 പോയന്റ് ഉയര്‍ന്ന് 10,265.70ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1561 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1128 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹെല്‍ത്ത്‌കെയര്‍, എഫ്എംസിജി, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് 301 പോയന്റിലെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Sensex, Nifty, Sensex up 300 points again as market closes on positive mood

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia