ചരിത്രത്തിലാദ്യം; സെന്‍സെക്‌സ് 50,000 പോയന്റ് മറികടന്നു, നിഫ്റ്റിയിലും സമാനമായ മുന്നേറ്റം
മുംബൈ: (www.kasargodvartha.com 21.01.2021) ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 50,000 പോയന്റ് മറികടന്നിരിക്കുന്നത് ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലാദ്യം. ആദ്യമായി സൂചിക 50,000 കടന്ന് 50092 പോയിന്റിലെത്തി. വിപണിയുടെ തുടക്കത്തിലാണ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്. 14,700 എന്ന നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
വിപണിയുടെ തുടക്കത്തില്‍ 223 പോയന്റ് ഉയര്‍ന്നതോടെയാണ് സെന്‍സെക്‌സ് 50,000 എന്ന നിലവാരം മറികടന്നത്. റിലയന്‍സ് ഇന്റസ്ട്രീസും ഇന്‍ഫോസിസുമാണ് വന്‍ നേട്ടം സ്വന്തമാക്കി. അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, ഗെയില്‍ തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടം നേരിട്ടു.
Keywords: Mumbai, news, National, Sensex, Top-Headlines, Business, Sensex hits 50,000-mark for first time ever; Similar move in the Nifty