city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയിലെ മുസ്ലിംകള്‍ അരക്ഷിതാവസ്ഥയിലാണെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: (www.kasargodvartha.com 10.08.2017) ഇന്ത്യയിലെ മുസ്ലിംകള്‍ അരക്ഷിതാവസ്ഥയിലാണെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അഭിപ്രായപ്പെട്ടു. ഉപരാഷ്ട്രപതി സ്ഥാനമൊഴിയുന്നതിന് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാജ്യത്തെ മുസ്ലിങ്ങള്‍ ഉത്കണ്ഠയും അരക്ഷിതാവസ്ഥയും നിറഞ്ഞ അവസ്ഥയിലാണ് ജീവിക്കുന്നത്. അസഹിഷ്ണുതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹത്തിന്റെ മന്ത്രി സഭാംഗങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഹാമിദ് അന്‍സാരിയുടെ ഉപരാഷ്ട്രപതി കാലാവധി അവസാനിക്കുന്നത്.

രാജ്യംസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയെന്നത് പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും എപ്പോഴും ഒരു കാരണവും വിശദീകരണവുമുണ്ടാവും. ഇപ്പോഴിത് നീതിന്യായത്തിന്റെ കാര്യമാണ്. അവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ അംഗീകരിക്കുകയെന്നാല്‍ അവരുടെ പ്രവൃത്തിയും അതിന്റെ കാരണങ്ങളും അംഗീകരിക്കുക എന്നാണര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മുസ്ലിംകള്‍ അരക്ഷിതാവസ്ഥയിലാണെന്ന് ഉപരാഷ്ട്രപതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  New Delhi, news, Top-Headlines, National, Sense of unease among Muslims: Hamid Ansari in his last interview as vice-president

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia