city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഷ്ട്രത്തിന്റെ സമ്പത്തും നിയമവ്യവസ്ഥിതിയെയും സംരക്ഷിക്കാൻ ഓരോ പൗരനുമുള്ള അവകാശമാണ് വിവരാവകാശമെന്ന് ജോയ് കൈതാരം; മൂവ്മെൻറ് ഫോർ ബെറ്റർ കേരള സെമിനാർ സംഘടിപ്പിച്ചു

കാസർകോട്: (www.kasargodvartha.com 14.12.2021) രാഷ്ട്രത്തിൻറെ സമ്പത്തും ആ സമ്പത്തിനെ സംരക്ഷിക്കാനുള്ള നിയമവ്യവസ്ഥിതിയെയും സംരക്ഷിക്കാനുള്ള നിയമമാണ് വിവരാവകാശനിയമമെന്നും അതുകൊണ്ട് തന്നെ അതിനെ സംരക്ഷിക്കുക പൗരന്റെ കടമയാണെന്നും ജോയ് കൈതാരം പറഞ്ഞു. 'വർത്തമാനകാലത്ത് വിവരാവകാശത്തിന്റെ സാധ്യത' എന്ന പ്രമേയത്തിൽ മൂവ്മെൻറ് ഫോർ ബെറ്റർ കേരള (എം ബി കെ) സംഘടിപ്പിച്ച ഏകദിന സെമിനാറിൽ 'ജനാധികാരവും വിവരാവകാശവും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
                                          
രാഷ്ട്രത്തിന്റെ സമ്പത്തും നിയമവ്യവസ്ഥിതിയെയും സംരക്ഷിക്കാൻ ഓരോ പൗരനുമുള്ള അവകാശമാണ് വിവരാവകാശമെന്ന് ജോയ് കൈതാരം; മൂവ്മെൻറ് ഫോർ ബെറ്റർ കേരള സെമിനാർ സംഘടിപ്പിച്ചു

ഓരോ ഭാരതീയനും വിവരാവകാശ പ്രവർത്തകർ ആയി മാറേണ്ട കാലഘട്ടമാണ് ഇപ്പോഴെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രമുഖ സാമൂഹ്യപ്രവർത്തകൻ എ കെ പ്രകാശ് അഭിപ്രായപ്പെട്ടു. രാജ്യത്ത് വിവരാവകാശ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന വെല്ലുവിളിളും പരിഹാര മാർഗങ്ങളും ആസ്പദമാക്കി സാമൂഹികപ്രവർത്തകനും ജയ് കിസാൻ ആന്തോളൻ സംസ്ഥാന ഭാരവാഹിയുമായ വേണു മാസ്റ്റർ ക്ലാസെടുത്തു.

വിവരാവകാശ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെയോ അവർക്ക് നേരെയുള്ള ആക്രമണങ്ങളെയോ പറ്റി മുഖ്യധാര മാധ്യമങ്ങൾ പോലും വാർത്തകൾ നൽകാറില്ലെന്ന് വേണുമാസ്റ്റർ പറഞ്ഞു. വിവരാവകാശ പ്രവർത്തകരെ ഏറ്റവും മോശമായ രീതിയിൽ ചിത്രീകരിക്കാനാണ് പലപ്പോഴും അധികാരികൾ പോലും ശ്രമിക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഇൻഡ്യൻ നിയമ വ്യവസ്ഥയിൽ വിവരാവകാശ പ്രവർത്തകർക്ക് കിട്ടുന്ന സംരക്ഷണത്തെയും നിയമങ്ങളേയും പറ്റി അഡ്വ. വിദ്യാധരൻ നമ്പ്യാർ ക്ലാസെടുത്തു. കൃഷ്ണദാസ് ശ്രീനാഥ് ശശി, അബ്ദുല്ല ഇടക്കാവ്, ഷോബി ഫിലിപ്, ഇബ്രാഹിം സി പി, റെജി നെല്ലിയടുക്കം, അശ്റഫ്‌ ഇബ്രാഹിം ചെമ്പരിക്ക, രാഘവൻ ആയമ്പാറ സംസാരിച്ചു. അഹ്‌മദ്‌ കിർമാണി സ്വാഗതവും ഖാലിദ് കൊളവയൽ നന്ദിയും പറഞ്ഞു. ജില്ലയിൽ നിന്നുള്ള നിരവധി വിവരാവകാശ പ്രവർത്തകർ പങ്കെടുത്തു. വിവരാവകാശത്തിന്റെ മുഴുവൻ സാധ്യതയും ഉൾക്കൊണ്ട് കൊണ്ട് ജില്ലയിലെ എല്ലാ വിവരാവകാശ പ്രവർത്തകരെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് സംഘാടകർ അറിയിച്ചു.


Keywords: News, Kerala, Kasaragod, Seminar, Information, National, India, State, Right to Information, Seminar organized about Right to Information.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia