റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡ്; വിവിധ ഓഫിസുകളിലായി 241 ഒഴിവുകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 03.02.2021) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആകാം. വിമുക്തഭടന്‍മാര്‍ക്കാണ് അവസരം. വിവിധ ഓഫിസുകളിലായി 241 ഒഴിവുകളാണുള്ളത്. തിരുവനന്തപുരത്തു മൂന്നു ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12 ആണ്. 10,940 23,700 രൂപയാണ് ശമ്പളം. പത്താം ക്ലാസ് ജയം അല്ലെങ്കില്‍ തത്തുല്യയോഗ്യത. അപേക്ഷകര്‍ ബിരുദ യോഗ്യത നേടിയവരാകരുത്. കര, നാവിക, വ്യോമ സേനകളില്‍ നിന്നു വിരമിച്ചവരാകണം അപേക്ഷകര്‍.
സേനയില്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുണ്ടായിരിക്കണം. അപേക്ഷിക്കുന്ന ഓഫിസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ വസിക്കുന്നവരാകണം അപേക്ഷകര്‍ (തിരുവനന്തപുരത്തേയ്ക്ക് അപേക്ഷിക്കുന്നവര്‍ കേരളം, ലക്ഷദ്വീപ് നിവാസികളായിരിക്കണം). 2021 ജനുവരി ഒന്നിന് 25 വയസ്. മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് 28 വയസും പട്ടികവിഭാഗക്കാര്‍ക്ക് 30 വയസുമാണു പരിധി. സായുധസേനകളിലെ ജോലിപരിചയത്തിനനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഇളവുകളുള്‍പ്പെടെ പരമാവധി 45 വയസ് വരെയാണു പരിധി.
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ നടത്തും. ഫെബ്രുവരി/മാര്‍ച്ചില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. കണ്ണൂര്‍, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷകര്‍ ഇന്റിമേഷന്‍ ചാര്‍ജായി 50 രൂപ അടയ്ക്കണം. ആര്‍ബിഐ ജീവനക്കാര്‍ക്ക് ഫീസ് വേണ്ട.
ഡെബിറ്റ് കാര്‍ഡ് (റൂപേ, വീസ, മാസ്റ്റര്‍, മാസ്ട്രോ), ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാര്‍ഡ്, മൊബീല്‍ വാലറ്റ് എന്നിവയുപയോഗിച്ച് ഓണ്‍ലൈനിലൂടെ തുക അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: www.rbi.org.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Keywords: New Delhi, news, National, Top-Headlines, Job, Security Guard at the Reserve Bank of India; 241 vacancies in various offices