രണ്ടാം ഭാര്യ കട്ടിലിനടിയില്‍ ബോംബ് വെച്ചു, ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവ് ദാരുണമായി കൊല്ലപ്പെട്ടു
Feb 14, 2018, 13:44 IST
ഹൈദരാബാദ്: (www.kasargodvartha.com 14/02/2018) രണ്ടാം ഭാര്യ കട്ടിലിനടിയില്‍ ബോംബ് വെച്ചു, ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവ് ദാരുണമായി കൊല്ലപ്പെട്ടു.തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എന്‍ ധര്‍മ്മ നായിക് ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ധര്‍മ്മയുടെ കിടക്കയ്ക്ക് അടിയിലായി രണ്ടാം ഭാര്യ ബോംബ് വച്ചിരുന്നത്. ഉറക്കത്തിനിടെ ബോംബ് പൊട്ടി ധര്‍മ്മയുടെ ശരീരം ചിന്നിച്ചിതറുകയായിരുന്നു.
വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന ധര്‍മ നായിക്കിന്റെ കട്ടിലിനടിയില്‍ വെച്ച ബോംബ് രാത്രിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ധര്‍മ്മനായിക്കിന്റെ ശരീരം ചിന്നിചിതറി. ആദ്യം കൊലപാതകം നടത്തിയത് രാഷ്ട്രീയ എതിരാളികളാണെന്നാണ് കരുതിയത് എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ രണ്ടാം ഭാര്യയാണ് കൊലപാതകം നടത്തിയത് എന്ന വ്യക്തമായതായി പൊലീസ് പറഞ്ഞു.
ചിന്തപാലം ഗ്രാമത്തിലെ ഉപസര്‍പഞ്ച് കൂടിയായിരുന്ന ധര്‍മനായിക്കിന്റെ മരണത്തിന് പിന്നില്‍ ആദ്യം രാഷ്ട്രീയ എതിരാളികളെയാണ് പൊലീസ് സംശയിച്ചതെങ്കിലും പിന്നീട് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് രണ്ടാം ഭാര്യയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Murder, Death, Wife, Police, Second wife kills husband