city-gold-ad-for-blogger
Aster MIMS 10/10/2023

Hope ‌‌| അർജുനെ തേടി വീണ്ടും തിരച്ചിൽ; നാവികസേനാം​ഗങ്ങൾ ഷിരൂരിൽ

Search for arjun resumes navy personnel in shirur, National, Kerala, Shirur, Arjun.
Photo Credit: Screenshot from a Facebook video by Pinarayi Vijayan

കാർവാറിൽ നിന്നുള്ള നാവികസേനാം​ഗങ്ങൾ ഷിരൂരിൽ, ഗംഗാവലി പുഴയിൽ സോണാർ പരിശോധന നടത്തും, അർജുന്റെ കുടുംബം വിമർശനവുമായി രംഗത്ത്

മംഗ്ളൂറു: (KasargodVartha) കർണാടകയിലെ ഷിരൂരിൽ (Karnataka- Shirur) മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ (Search)ഇന്ന് പുനരാരംഭിക്കും. കാർവാറിൽ നിന്നുള്ള നാവികസേനാം​ഗങ്ങൾ (Karwar Navy Team) രാവിലെ ഒൻപത് മണിയോടെ ഷിരൂരിൽ എത്തും. ഗംഗാവലി പുഴയിൽ മുങ്ങിയ ലോറി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സോണാർ പരിശോധന നടത്തും. അർജുനൊപ്പം മണ്ണിടിച്ചിൽ സംഭവിച്ച സ്ഥലത്തുണ്ടായിരുന്ന രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്താനുള്ള തിരച്ചിലും ഒപ്പം നടക്കും.

നേരത്തെ മാര്‍ക്ക് ചെയ്ത രണ്ടു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടക്കും. ഇതിനു ശേഷമായിരിക്കും നാവിക സേനത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.

തിരച്ചിൽ തുടരുമെന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. അർജുന്റെ കുടുംബത്തിന്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അർജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനകം തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരിലെത്തി കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നായിരുന്നു അർജുന്റെ സഹോദരി ഭർത്താവ് ജിതിന്‍ പറഞ്ഞത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia