city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കർണാടക സർകാർ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കുള്ള 7885.32 കോടി രൂപയുടെ പദ്ധതി തുക വകമാറ്റിയതായി ഔദ്യോഗിക കണക്കുകൾ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 20.04.2022) പട്ടിക ജാതി/വർഗ മേഖലയിൽ പ്രത്യേകമായി വിനിയോഗിക്കേണ്ട തുകയിൽ 7885.32 കോടി രൂപ കർണാടക സർകാർ വകമാറ്റി ചെലവാക്കിയതായി ഔദ്യോഗിക കണക്കുകൾ. കുടിവെള്ള പദ്ധതികൾ, ഓടകൾ വൃത്തിയാക്കൽ, ജലസേചനം തുടങ്ങിയ കാര്യങ്ങൾക്കാണ് എസ് സി എസ് പി (പട്ടികജാതി ഉപ പദ്ധതി), ടി എസ് പി (പട്ടിക വർഗ ഉപ പദ്ധതി) തുകകൾ വകമാറ്റിയത്. 2018,'19,'20,'21വർഷങ്ങളിൽ ജലസേചന മേഖലയിൽ 3361.07കോടി രൂപ, നഗര വികസനത്തിന് 3005.30 കോടി രൂപ, ഗ്രാമവികസന മേഖലയിൽ 1518.95 കോടി രൂപ എന്നിങ്ങനെയാണ് വകമാറ്റിയത്.
           
കർണാടക സർകാർ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കുള്ള 7885.32 കോടി രൂപയുടെ പദ്ധതി തുക വകമാറ്റിയതായി ഔദ്യോഗിക കണക്കുകൾ

സാമൂഹിക ക്ഷേമ വകുപ്പിൽ നിന്ന് ലഭ്യമാവുന്ന തുക വിനിയോഗ കണക്കുകൾ: 2018: ജലസേചനം-1119.43 കോടി രൂപ, നഗരവികസനം-734.72 കോടി രൂപ, ഗ്രാമവികസനം-11.03 കോടി രൂപ. 2019: ജലസേചനം-777.09 കോടി, നഗരവികസനം-622.33കോടി, ഗ്രാമവികസനം-ഇല്ല. 2020: ജലസേചനം-585.02കോടി, നഗരവികസനം-792.60 കോടി, ഗ്രാമവികസനം-630.47കോടി. 2021: ജലസേചനം-879.53 കോടി, നഗരവികസനം-855.65കോടി, ഗ്രാമവികസനം-877.45 കോടി.

ബന്ധപ്പെട്ട ദലിത് വിഭാഗങ്ങളുടെ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കണം എന്ന് നിയമം അനുശാസിക്കുന്ന കേന്ദ്ര സർകാർ തുകകളാണ് കോവിഡ് കാലം സംസ്ഥാന ഖജനാവിന് സംഭവിച്ച ധനക്കമ്മി മറികടക്കാൻ വകമാറ്റിയത്. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ അനിവാര്യമെങ്കിൽ 50 ശതമാനം ദലിത് തുക പൊതുമേഖലയിൽ ചെലവഴിക്കാം. എന്നാൽ 100 ശതമാനവും വകമാറ്റുകയാണ് കർണാടക സർകാർ ചെയ്തത്.

സർക്കാറിന്റെ അഭിമാന സംരംഭമായി ഉയർത്തിക്കാട്ടുന്ന ജല ജീവൻ മിഷൻ പദ്ധതിക്കാണ് 3307 കോടി രൂപ വിനിയോഗിച്ചത്. പട്ടിക ജാതി/വർഗ കുടുംബങ്ങൾക്കും ഈ പദ്ധതിയിൽ ടാപിലൂടെ വെള്ളം ലഭിക്കും എന്നതാണ് ഔദ്യോഗിക വിശദീകരണം. വകമാറ്റി ചെലവാക്കിയതിലും ദലിത് വിഭാഗങ്ങൾ ഏറെ താമസിക്കുന്ന ഗ്രാമീണ മേഖലയിൽ തുക വിനിയോഗം തുലോം കുറവാണ്.

Keywords: News, National, Karnataka, Top-Headlines, Government, Fund, People, Cash, SC/ST, SC/ST funds diverted in Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia