സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് പഞ്ചാബ്; തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാര്‍ഥികളെയും സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധം
ചണ്ഡീഗഢ്: (www.kasargodvartha.com 01.08.2021) പഞ്ചാബില്‍ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനിച്ച് പഞ്ചാബ് സര്‍കാര്‍. എല്ലാ ക്ലാസുകളും തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ക്ലാസിനകത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമാണ് സ്‌കൂളുകളിലെത്താന്‍ അനുമതി നല്‍കിയത്. മാത്രമല്ല വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വാങ്ങാനും സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: News, National, Top-Headlines, Students, class, COVID-19, health, Education, Government, Parents, Schools In Punjab To Resume For All Classes From August 2