സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
Sep 8, 2020, 23:52 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 08.09.2020) സെപ്തംബര്‍ 21 മുതല്‍ രാജ്യത്ത് അധ്യയനം ഭാഗികമായി പുനഃരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് വോളന്ററി അടിസ്ഥാനത്തില്‍ തുറക്കാമെന്നാണ് നിര്‍ദേശം.
ഘട്ടം ഘട്ടമായുള്ള അണ്‍ലോക്ക് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍, ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അദ്ധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കുന്നതിന് വോളന്ററി അടിസ്ഥാനത്തില്‍ സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അധ്യാപകരും ജോലിക്കാരും വിദ്യാര്‍ത്ഥികളും കുറഞ്ഞത് ആറടി ശാരീരിക അകലം ഉറപ്പാക്കണം, മാസ്‌ക് ധരിക്കണം, ഇടയ്ക്കിടെ കൈകഴുകണം, ശ്വസന മര്യാദകള്‍ പാലിക്കണം, ആരോഗ്യം സ്വയം നിരീക്ഷിക്കുക, തുപ്പരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണം.
ഓണ്‍ലൈന്‍, വിദൂര പഠനം തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകള്‍ മാത്രമേ തുറക്കാന്‍ അനുവാദമുള്ളൂ.
കണ്ടെയിന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്‌കൂളുകളിലേക്ക് വരാന്‍ അനുവാദമില്ല. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.

Keywords: New Delhi, news, Top-Headlines, school, Student, COVID-19, National, Schools Can open from September 21