സ്‌ക്കൂളിലും ഹോസ്റ്റലിലും വിദ്യര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കും; പരാതി പറഞ്ഞാല്‍ കടുത്ത ശിക്ഷ, അദ്യാപകന്‍ മസാജ് ചെയ്യിപ്പിക്കുന്ന വിഡിയോ വൈറലായി
Dec 19, 2017, 15:25 IST
ഒഡീഷ:(www.kasargodvartha.com 19/12/2017) ഒഡീഷയിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന വിഡിയോ വൈറലായി. അധ്യാപകനെ മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഒഡീഷയിലെ കലമാഗഡിയയിലെ യു ജി എം ഇ സ്‌കൂളിലെ രബീന്ദ്ര കുമാര്‍ ബെഹ്‌റ എന്ന അധ്യാപകനാണ് വിവാദ കഥാപാത്രം.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. മൂന്ന് വീഡിയോകളാണ് പ്രചരിച്ചത്. ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് മുറിയില്‍വെച്ച് മസാജ് ചെയ്യിക്കുന്നതും കാണാം.
അധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്നും ആരെങ്കിലും ഇതിന് തടസ്സമുണ്ടാക്കിയാല്‍ അവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു പ്യൂണും മറ്റു ജീവനക്കാരും സ്‌കൂളിലുണ്ടെങ്കിലും നിലം വൃത്തിയാക്കുന്ന ജോലികളടക്കം വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ചെയ്യിക്കുന്നത്.
സ്‌കൂളിലെ ഹോസ്റ്റലിന്റെ കൂടി ചുമതലയുള്ള രബീന്ദ്ര കുമാര്‍ ബെഹ്‌റ വിദ്യാര്‍ത്ഥികളെകൊണ്ട് ഹോസ്റ്റലില്‍ വെച്ച് രാത്രിയും മസാജ് ചെയിപ്പിക്കുന്നു. സ്‌കൂള്‍ പ്രധാന അധ്യാപകനോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഒന്നു മുതല്‍ ഏഴാംതരം വരെയുള്ള ഈ സ്‌കൂളില്‍ 165 കുട്ടികളാണ് പഠിക്കുന്നത്. സ്‌കൂള്‍ ഹോസ്റ്റല്‍ ജില്ലാ ക്ഷേമ വകുപ്പിന് കീഴിലാണ്. സംഭവം ശ്രദ്ധയില്‍പെട്ട ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ ക്രുപസിന്ധു ബെഹ്‌റ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ഉത്തരവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, School, Students, Teacher, Video, District Collector, Social-Media, School teacher caught on camera getting massage from students
സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന്റെയും മറ്റും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.