city-gold-ad-for-blogger
Aster MIMS 10/10/2023

SC Stays | രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തി കേസിൽ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി; സ്വാഗതം ചെയ്ത് നേതാക്കൾ; 'ഇൻഡ്യ' യുടെ ആദ്യത്തെ വിജയമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

ന്യൂഡെൽഹി / കാസർകോട്: (www.kasargodvartha.com) അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം പുനസ്ഥാപിക്കപ്പെടും. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമെന്നതും പ്രത്യേകതയാണ്. സൂറത്ത് സിജെഎം കോടതിയുടെ വിധിച്ച ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ഗുജറാത് ഹൈകോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

SC Stays | രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തി കേസിൽ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി; സ്വാഗതം ചെയ്ത് നേതാക്കൾ; 'ഇൻഡ്യ' യുടെ ആദ്യത്തെ വിജയമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

പരമാവധി ശിക്ഷ വിധിക്കാൻ ഗുജറാത്തിലെ വിചാരണക്കോടതി കാരണമൊന്നും വിശദീകരിച്ചിട്ടില്ലെന്നും അന്തിമ വിധി വരുന്നത് വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. അയോഗ്യതയുടെ അനന്തരഫലങ്ങൾ വ്യക്തിയുടെ അവകാശത്തെ മാത്രമല്ല, വോടർമാരെയും ബാധിക്കുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരന്റെ വാക്കുകൾ നല്ല രീതിയിലുള്ളതല്ലെന്നതിൽ സംശയമില്ലെന്നും, പ്രസംഗം നടത്തുന്നതിൽ ഹർജിക്കാരൻ കൂടുതൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.

2019 ഏപ്രില്‍ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എയും ഗുജറാത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

മാര്‍ച് 23ന് സൂറത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വര്‍ഷം വിധിച്ചു. സൂറത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന്റെ വയനാട് ലോക് സഭാംഗത്വം റദ്ദാക്കുകയും ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് അയോഗ്യത നിലവില്‍ വരുകയും ചെയ്തു. കീഴ്‌കോടതിയുടെ വിധിക്ക് പിന്നാലെ വയനാട് സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി ലോക്‌സഭാ സെക്രടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ അത് തിരിച്ചെടുത്ത് പഴയ വിജ്ഞാപനം പിൻവലിക്കുന്നതായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന് എത്ര സമയമെടുക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നേതാക്കൾ രംഗത്തെത്തി. 'ഇൻഡ്യ' യുടെ ആദ്യത്തെ വിജയമെന്ന് എൻ എ നെല്ലിക്കുന്ന് പ്രതികരിച്ചു. നീതിയും ജനാധിപത്യവും സത്യവും കുഴിച്ചുമൂടാൻ ഒരുങ്ങിയവർ സ്വയം കുഴിച്ചുമൂടപ്പെടും. അതാണ് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്. ഇൻഡ്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനുള്ള അവസരമാണിത്. പക്ഷേ ഇൻഡ്യയെ സ്നേഹിക്കുന്ന ആരും അഹങ്കരിക്കരുത്. ഈ വിധി അഹങ്കാരമല്ല നമുക്ക് സമ്മാനിക്കുന്നത്. ഉത്തരവാദിത്ത ബോധമാണ്.

SC Stays | രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തി കേസിൽ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി; സ്വാഗതം ചെയ്ത് നേതാക്കൾ; 'ഇൻഡ്യ' യുടെ ആദ്യത്തെ വിജയമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കിനി നിർവഹിക്കേണ്ടതുണ്ട്. ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം ഇൻഡ്യൻ ജനത ഭംഗിയായി നിർവഹിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വരാനിരിക്കുന്ന നാളുകൾ ഇൻഡ്യയുടെ ജനാധിപത്യവും മതേതരത്വവും നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന ഓരോ ഇൻഡ്യക്കാരന്റേതുമാണ്. 2024-ൽ നമുക്ക് ആഘോഷിക്കണം. ആനന്ദിക്കണം. ബ്രിടീഷുകാർ ഇൻഡ്യയുടെ ഭരണം വിട്ടുപോയ അവസരത്തിൽ ഇൻഡ്യക്കാർ അനുഭവിച്ചതുപോലുള്ള സന്തോഷം അന്ന് നമുക്ക് അനുഭവിക്കാൻ കഴിയണം. അതിനനുസൃതമായി ഓരോ ഇൻഡ്യക്കാരനും ഉണരുകയും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്യണമെന്നും എൻ എ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.

Keywords: News, New Delhi, National, Kasaragod, Kerala, SC stay, Rahul Gandhi, Modi, Politics, SC stays Rahul Gandhi’s conviction in ‘Modi surname’ remark criminal defamation case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL