ബേങ്കില്‍ പോയി ഇനി ക്യൂ നില്‍ക്കേണ്ട; ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കാന്‍ പുതിയ ആപ്പുമായി എസ് ബി ഐ
May 6, 2017, 19:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 06.05.2017) ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കാന്‍ പുതിയ ആപ്പുമായി എസ് ബി ഐ. നോ ക്യൂ ആപ്പ് എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ബാങ്കിലെത്തി ഇനി ക്യൂ നില്‍ക്കുന്ന ബുദ്ധിമുട്ട് ഒഴിവായിക്കിട്ടും.
എസ് ബി ഐയില്‍ അക്കൗണ്ടുള്ള വ്യക്തികളെ ലക്ഷ്യമിട്ടാണ് പുതിയ ആപ്പ് സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്ക്കല്‍, പിന്‍വലിക്കല്‍, ഡിഡി, എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ്, ലോണ്‍ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ സേവനങ്ങളും ആപ്പിലൂടെ ബുക്ക് ചെയ്തു സ്വന്തമാക്കാവുന്നതാണ്. ആപ്പിലൂടെ വെര്‍ച്വല്‍ ടോക്കണ്‍ എടുത്താല്‍ യഥാസമയം വരിയുടെ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.
ബ്രാഞ്ചിലെത്താതെ തന്നെ ആപ്പിലൂടെ ബുക്ക് ചെയ്ത് ടോക്കണ്‍ നേടാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. ഉപഭോക്താക്കളിലെ ഓരോ വ്യക്തിയുടെയും ഊഴമെത്താന്‍ എത്ര സമയം വേണ്ടിവരുമെന്നും ആപ്പ് വ്യക്തമാക്കിത്തരും. അതേസമയം ആപ്പിലൂടെ ടോക്കണ്‍ എടുത്താല്‍ ഉപഭോക്താക്കള്‍ക്ക് അവരവരുടെ താല്‍പര്യമനുസരിച്ച് സമയം ക്രമീകരിക്കാനും സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Bank, SBI, Application, Cash, Bank Loans, App, Customer, Facility, Token, Queue, Deposits, Withdrawal, Branch.