city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SBI Campaign | പിതൃദിനം: പിതാവും മകളും തമ്മിലുള്ള ആത്മബന്ധം ആസ്പദമാക്കി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് പുറത്തിറക്കിയ പരസ്യചിത്രം ശ്രദ്ധേയമായി

ന്യൂഡെല്‍ഹി: (www.kasargodvartha.com) എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഈ ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് പുതിയ പരസ്യചിത്രം പുറത്തിറക്കി. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തെ കേന്ദ്രീകരിച്ചുള്ള സന്ദേശമാണ് പരസ്യം പങ്കുവയ്ക്കുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള അഭേദ്യമായ ബന്ധം എടുത്തുകാണിക്കുന്നു. അവളെ സംരക്ഷിക്കാനും അവള്‍ക്ക് സുരക്ഷിതമായ ഭാവി നല്‍കാനും മാത്രമല്ല, അച്ഛന്‍ എങ്ങനെ കഠിനാധ്വാനം ചെയ്യുന്നെന്നും കാണിക്കുന്നു. മകളെ ശാക്തീകരിക്കുകയും അവളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പിന്തുടരാനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
               
SBI Campaign | പിതൃദിനം: പിതാവും മകളും തമ്മിലുള്ള ആത്മബന്ധം ആസ്പദമാക്കി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് പുറത്തിറക്കിയ പരസ്യചിത്രം ശ്രദ്ധേയമായി
     
സ്വപ്നം കാണാനുള്ള അവളുടെ ധൈര്യത്തെ പിതാവ് പിന്തുണയ്ക്കുകയും വിജയത്തിലേക്ക് തനതായ പാത രൂപപ്പെടുത്താനുള്ള അവളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിജയത്തിലേക്കുള്ള വഴി മകളെ പഠിപ്പിക്കുന്നത് തുടരുന്നു. കാലഹരണപ്പെട്ടതുമായ സാമൂഹിക നിര്‍മിതികളെ മുറുകെ പിടിക്കുന്നതിനുപകരം അവളുടെ നിബന്ധനകള്‍ക്കനുസൃതമായി ജീവിക്കാന്‍ അനുവദിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളും വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി പോരാടാനും മകളെ പഠിപ്പിക്കുന്നു.

പെണ്‍മക്കള്‍ക്ക് അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി ജീവിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും ഒരു ബോധം അച്ഛനും വളര്‍ത്തിയെടുക്കുന്നു എന്ന സന്ദേശം പറഞ്ഞുറപ്പിക്കാനും കംപനി ശ്രമിക്കുന്നു. പെണ്‍മക്കളുടെ കഴിവുകളെക്കുറിച്ച് മാതാപിതാക്കളുടെ മനസ് തുറക്കാനും സ്വപ്നങ്ങള്‍ പിന്തുടരാനുള്ള പെണ്‍കുട്ടികളുടെ മുഴുവന്‍ കഴിവുകളും പ്രയോജനപ്പെടുത്താനുമുള്ള ഒരു ശ്രമം കൂടിയാണ് ഈ പരസ്യചിത്രം.

Keywords: News, National, Top-Headlines, Fathers Day, Bank, Insurance, Daughter-love, Childrens, SBI General Insurance, SBI General Insurance launches a new campaign for this Fathers’ Day.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia