city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്നാര്‍ഗുഡി മാഫിയയെ ഒഴിവാക്കിയാലേ പാര്‍ട്ടിയിലേക്ക് തിരിച്ചുവരൂ; നിലപാട് ആവര്‍ത്തിച്ച് ഒ പനീര്‍ ശെല്‍വം, ജനറല്‍ സെക്രട്ടറി സ്ഥാനം ഒ പി എസിന് നല്‍കാന്‍ തയ്യാറെന്ന് ദിനകരന്‍, ലയന ചര്‍ച്ച നടന്നത് കപ്പലില്‍

ചെന്നൈ: (www.kasargodvartha.com 18.04.2017) തമിഴ്‌നാട് രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഭരണം കയ്യാളുന്ന അണ്ണാ ഡി എം കെ (അമ്മ)യും, എതിര്‍ വിഭാഗമായ ഒ പനീര്‍ ശെല്‍വത്തിന്റെ അണ്ണാ ഡി എം കെ (പുരട്ചി തലൈവി അമ്മ)യും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതോടെ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ പിളര്‍ന്ന ഡി എം കെ ഒന്നിക്കാനുള്ള സാധ്യതകള്‍ ഏറി.

എന്നാല്‍ മന്നാര്‍ഗുഡി മാഫിയയെ ഒഴിവാക്കിയാല്‍ മാത്രമേ പാര്‍ട്ടിയിലേക്ക് തിരിച്ചുവരൂ എന്നാണ് പനീര്‍ ശെല്‍വം വിഭാഗം പറയുന്നത്. അതേസമയം ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ രാജി സന്നദ്ധത അറിയിച്ചു. ഇരുപക്ഷത്തുമുള്ള എം എല്‍ എമാരും നേതാക്കളും ഐ എന്‍ എസ് ചെന്നൈ എന്ന കപ്പലില്‍ ഒരുമിച്ചു യാത്രചെയ്താണ് ചര്‍ച്ച നടത്തുന്നത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ പനീര്‍ ശെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള നിര്‍ദേശം ഡി എം കെ അണ്ണാ വിഭാഗം മുന്നോട്ടു വെച്ചെങ്കിലും പനീര്‍ ശെല്‍വം വിഭാഗം അത് അംഗീകരിച്ചില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം.

മന്നാര്‍ഗുഡി മാഫിയയെ ഒഴിവാക്കിയാലേ പാര്‍ട്ടിയിലേക്ക് തിരിച്ചുവരൂ; നിലപാട് ആവര്‍ത്തിച്ച് ഒ പനീര്‍ ശെല്‍വം, ജനറല്‍ സെക്രട്ടറി സ്ഥാനം ഒ പി എസിന് നല്‍കാന്‍ തയ്യാറെന്ന് ദിനകരന്‍, ലയന ചര്‍ച്ച നടന്നത് കപ്പലില്‍

ശശികലയെയും മന്നാര്‍ഗുഡി മാഫിയയെയും ഒഴിവാക്കണമെന്ന പനീര്‍ ശെല്‍വം വിഭാഗത്തിന്റെ ആവശ്യം എതിര്‍ വിഭാഗം അത്ര പെട്ടെന്ന് അംഗീകരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ശശികലയ്ക്കും ദിനകരനുമെതിരെ അവരുടെ പാര്‍ട്ടിക്കകത്ത് തന്നെ എതിര്‍പ്പുകളുണ്ട്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കില്‍ പനീര്‍ശെല്‍വത്തിനൊപ്പം പോകുമെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ മുന്നറിയിപ്പു നല്‍കിയതായും റിപോര്‍ട്ടുകളുണ്ട്. ഇതാണ് തിടുക്കപ്പെട്ട ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

തിങ്കളാഴ്ച രാത്രി 11.30 മണിയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണു ഐക്യതീരുമാനം അറിയിച്ചത്. 40 എം എല്‍ എമാരുടെയെങ്കിലും പിന്തുണ ഇപ്പോള്‍ ശശികല ക്യാംപിനുണ്ടെന്നാണ് സൂചനകള്‍. അതിനാല്‍, തിടുക്കപ്പെട്ടു നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്ന ആശങ്കയാണ് നേതാക്കള്‍ക്കുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : National, Politics, Top-Headlines, News, Tamil Nadu, AIADMK.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia